തിരുവനന്തപുരം∙ പുതിയ മന്ദിരത്തിൽ കേരളത്തിന്റെ നിയമ നിർമാണ സഭ ചേക്കേറിയിട്ട് ഇന്ന് 25 വർഷം തികയുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പഴയ നിയമസഭാ മന്ദിരത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പണ്ട് രാജഭരണ കാലത്ത് കുതിരലായം നിലനിന്നിരുന്ന സ്ഥലത്ത് ആധുനിക രീതിയിൽ 8 നിലകളിലായി നിയമസഭാ മന്ദിരം പണി കഴിപ്പിച്ചത്.

തിരുവനന്തപുരം∙ പുതിയ മന്ദിരത്തിൽ കേരളത്തിന്റെ നിയമ നിർമാണ സഭ ചേക്കേറിയിട്ട് ഇന്ന് 25 വർഷം തികയുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പഴയ നിയമസഭാ മന്ദിരത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പണ്ട് രാജഭരണ കാലത്ത് കുതിരലായം നിലനിന്നിരുന്ന സ്ഥലത്ത് ആധുനിക രീതിയിൽ 8 നിലകളിലായി നിയമസഭാ മന്ദിരം പണി കഴിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതിയ മന്ദിരത്തിൽ കേരളത്തിന്റെ നിയമ നിർമാണ സഭ ചേക്കേറിയിട്ട് ഇന്ന് 25 വർഷം തികയുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പഴയ നിയമസഭാ മന്ദിരത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പണ്ട് രാജഭരണ കാലത്ത് കുതിരലായം നിലനിന്നിരുന്ന സ്ഥലത്ത് ആധുനിക രീതിയിൽ 8 നിലകളിലായി നിയമസഭാ മന്ദിരം പണി കഴിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതിയ മന്ദിരത്തിൽ കേരളത്തിന്റെ നിയമ നിർമാണ സഭ ചേക്കേറിയിട്ട് ഇന്ന് 25 വർഷം തികയുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ പഴയ നിയമസഭാ മന്ദിരത്തിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പണ്ട് രാജഭരണ കാലത്ത് കുതിരലായം നിലനിന്നിരുന്ന സ്ഥലത്ത് ആധുനിക രീതിയിൽ 8 നിലകളിലായി നിയമസഭാ മന്ദിരം പണി കഴിപ്പിച്ചത്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ പുതിയ മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചു. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാർ മുഖ്യമന്ത്രിയും എം.വിജയകുമാർ സ്പീക്കറും ആയിരിക്കേ 1998 ജൂൺ 29നാണ് ഈ മന്ദിരത്തിൽ സഭ സമ്മേളിച്ചു തുടങ്ങിയത്.

കേരള നിയമസഭാ മന്ദിരത്തിന്റെ പഴയകാല ചിത്രം. (Photo: Special Arrangement)

രാജ്യത്തെ തന്നെ വലിയ നിയമനിർമാണ സഭകളിലൊന്നാണ് കേരളത്തിലേത്. മുന്നിലെ പ്രധാന കവാടത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞെത്തുമ്പോൾ വിശാലമായ പൂന്തോട്ടവും ജലധാരയും. മുൻവശത്തെ 32 പടി കയറിയെത്തുന്നത് അഞ്ചാം നിലയിലെ അസംബ്ലി ഹാളിലേക്ക്. ആകെ എട്ടു നിലയാണ് കെട്ടിടത്തിന്. ഭൂമിയുടെ ചരിവ് അനുസരിച്ച് നിർമിച്ചതിനാൽ നാല് നിലകൾ മുൻവശത്തുനിന്ന് കാണാനാകില്ല. 32 പടികൾ വിഐപി സന്ദർശന വേളയിൽ ഉപയോഗിക്കാനായാണ് രൂപകൽപ്പന ചെയ്തത്. നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണമാർ ഇപ്പോൾ ഈ പടികൾക്കു പകരം തറനിരപ്പിലുള്ള മുൻഭാഗത്തെ പ്രധാന കവാടം വഴിയാണ് നിയമസഭയിലേക്ക് കടക്കുന്നത്.

നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ‌ രാഷ്ട്രപതി കെ.ആർ.നാരായണൻ, ഗവർണർ സുഖ്ദേവ് സിങ് കാങ്, മുഖ്യമന്ത്രി ഇ.കെ. നായനാർ. മുൻ മുഖ്യമന്ത്രിമാരായ കെ.കരുണാകരൻ, എ.കെ.ആന്റണി, സ്പീക്കർ എം.വിജയകുമാർ, പി.ജെ. ജോസഫ് തുടങ്ങിയവർ. (Photo: Special Arrangement)
ADVERTISEMENT

ദൂരെനിന്ന് നോക്കുമ്പോൾ തന്നെ കെട്ടിടത്തിൽ സംസ്ഥാന സർക്കാരിന്റെ ചിഹ്നമായ ശംഖുമുദ്ര കാണാനാകും. എട്ടു ടണ്ണാണ് മുദ്രയുടെ ഭാരം. 22 കഷണങ്ങളായി വാർത്തെടുത്ത് ക്രെയിൻ ഉപയോഗിച്ച് ഓരോന്നായി കൂട്ടിയോജിപ്പിക്കുകയായിരുന്നു. തുരുമ്പിക്കാതിരിക്കാൻ പ്രത്യേക ആവരണം പൂശിയിട്ടുണ്ട്. നിയമസഭാ ഹാളിന്റെ ഗ്യാലറികൾ തേക്കു കൊണ്ട് നിർമിച്ചവയാണ്. പ്രധാന വാതിൽ കടന്ന് എത്തുന്നത് ഒരു തൂണുപോലുമില്ലാതെ നിർമിച്ച മനോഹരമായ ഹാളിലേക്ക്. പ്രൗഢമായ 29 മീറ്റർ ഉയരമുള്ള മേൽക്കൂര. ഹാളിലെ ശബ്ദം പ്രതിധ്വനിക്കാതിരിക്കാൻ കെ 13 എന്ന രാസവസ്തു വിദേശത്തുനിന്ന് നിർമാണ സമയത്ത് വരുത്തിയിരുന്നു. 

നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ അന്നത്തെ സ്പീക്കർ എം.വിജയകുമാർ സംസാരിക്കുന്നു. കെ.കരുണാകരൻ, ഇ.കെ.നായനാർ, സുഖ്ദേവ് സിങ് കാങ് തുടങ്ങിയവർ വേദിയിൽ. (Photo: Special Arrangement)

അഞ്ചാം നില മുതൽ എട്ടാം നിലവരെ നാലു നിലയുടെ പൊക്കമാണ് ഹാളിന്. നേരെ മുന്നിൽ സ്പീക്കറുടെ ഡയസ്. സ്പീക്കറുടെ ഇരിപ്പിടത്തിന് പുറകിലായും ശംഖുമുദ്രയുണ്ട്. 140 എംഎൽഎമാർക്കുള്ള ഇരിപ്പിടങ്ങളാണ് ഇപ്പോഴുള്ളതെങ്കിലും ഇരുന്നൂറിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തറയിൽ തേക്കു പലകകളാണ് പാകിയിരിക്കുന്നത്. അവയ്ക്കുമീതേ ഇളം മഞ്ഞ പരവതാനി. അംസംബ്ലി ഹാളിനെ പൊതിയുന്ന താഴികകുടത്തിൽ എട്ടു വശങ്ങളുള്ള സൂര്യ ജാലകം. പകൽവെളിച്ചം ഈ ജാലകങ്ങളിലൂടെ ഹാളിലേക്കെത്തും. നടത്തളവും വിശാലമാണ്. നടുത്തളത്തിൽ സ്പീക്കറുടെ ഡയസിനു താഴെയായി ഉദ്യോഗസ്ഥർക്കിരിക്കാനുള്ള കസേരകൾ.

നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ നിർവഹിക്കുന്നു. ഗവർണർ സുഖ്ദേവ് സിങ് കാങ്, മുഖ്യമന്ത്രി ഇ.കെ.നായനാർ, സ്പീക്കർ എം.വിജയകുമാർ, മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, പി.ജെ.ജോസഫ്, തുടങ്ങിയവർ സമീപം. (Photo: Special Arrangement)
ADVERTISEMENT

നിയമസഭാ ഹാളിനു ചുറ്റും രണ്ടു  നിലകളിലായി ഗ്യാലറികളാണ്. വിശാലമായ സ്പീക്കേഴ്സ് ഗ്യാലറി, ഉദ്യോഗസ്ഥ ഗ്യാലറി, പ്രസ് ഗ്യാലറി, പൊതുജനങ്ങൾക്കുള്ള ഗ്യാലറി എന്നിവയിലെല്ലാം കൂടി 1,438 പേർക്ക് ഇരിക്കാം. പൂർണമായി എസി ആക്കിയ അസംബ്ലി ഹാൾ ഉൾപ്പെടെ മന്ദിരത്തിന് 42,583 ചതുരശ്രമീറ്റർ വിസ്തീർണമുണ്ട്. ഭൂനിരപ്പിന് താഴെയുള്ള മൂന്ന് നിലകളിൽ ടെലഫോണ്‍ എക്സ്ചേഞ്ചും വിവിധ ഓഫിസുകളും പ്രവർത്തിക്കുന്നു. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും സ്പീക്കറിനും ഡെപ്യൂട്ടി സ്പീക്കറിനും പ്രത്യേക മുറികളുണ്ട്. എംഎൽഎമാരുടെ ലൗഞ്ചിനു മാത്രം 1333 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. നിയമസഭാ മന്ദിരത്തിനു പിന്നിലായി 19,180 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമുണ്ട്. 68 കോടി രൂപയ്ക്കാണ് പണി പൂർത്തിയാക്കിയത്. 

1979ലാണ് മന്ദിരത്തിന്റെ പണി ആരംഭിച്ചത്. 1979 ജൂൺ നാലിന് അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡി പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1985ന് ലോക്സസഭാ സ്പീക്കർ ബൽറാം ജക്കർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ഏറെ വർഷം പണി മുടങ്ങി. 1998ൽ ഉദ്ഘാടനം ചെയ്തെങ്കിലും കെട്ടിടത്തിന്റെ പുറമേയുള്ള രൂപഭംഗി സംബന്ധിച്ച് വിമർശനം ഉയർന്നു. പിന്നീട് കേരളീയ ക്ഷേത്രഭംഗിയോടെ മകുടം സ്ഥാപിച്ചു. 1.2 കോടി രൂപ അന്ന് ചെലവായി. ചെന്നൈ ഐഐടിയാണ് ചട്ടക്കൂടിന് രൂപമുണ്ടാക്കിയത്. യഥാർഥ രൂപകൽപന റിട്ട. ആർകിടെക്റ്റ് ടി.ചന്ദ്രന്റേതായിരുന്നു.

നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ ഒ.രാജഗോപാൽ സംസാരിക്കുന്നു, എൻ.റാം, എം.വിജയകുമാർ, വി.ആർ.കൃഷ്ണയ്യർ, ജയ്പാൽ റെഡ്ഡി എന്നിവർ. (Photo: Special Arrangement)
കേരള നിയമസഭാ മന്ദിരം (പഴയകാല ചിത്രം / മനോരമ)
കേരള നിയമസഭാ മന്ദിരം (പഴയകാല ചിത്രം / മനോരമ)
കേരള നിയമസഭാ മന്ദിരം (പഴയകാല ചിത്രം / മനോരമ)
കേരള നിയമസഭാ മന്ദിരം (File Photo: SOLOMON THOMAS / Manorama)
കേരള നിയമസഭാ മന്ദിരം (File Photo: B Jayachandran / Manorama)
കേരള നിയമസഭാ മന്ദിരം (പഴയകാല ചിത്രം / മനോരമ)
നിയമസഭാ ഹാൾ. (ഫയൽ ചിത്രം)
ADVERTISEMENT

English Summary: Silver Jubilee Celebration of Kerala Assembly Building