പാർലമെന്റ് മന്ദിരം: പ്രതിപക്ഷ തീരുമാനത്തെ അപലപിച്ച് ചിരാഗ്; മോദിക്ക് ആശംസാക്കത്ത്
പട്ന ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അപലപിച്ചു. പാർലമെന്റ്

പട്ന ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ അപലപിച്ചു. പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ചിരാഗ് പസ്വാൻ നിലപാട് വ്യക്തമാക്കിയത്.
ഉദ്ഘാടന ചടങ്ങു ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാ മര്യാദകളോടുമുള്ള അവഹേളനമാണെന്ന് ചിരാഗ് പസ്വാൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്കരണ രാഷ്ട്രീയം പുതിയതല്ല. കഴിഞ്ഞ ഒൻപതു വർഷമായി പ്രതിപക്ഷ കക്ഷികൾ തുടർച്ചയായി പാർലമെന്റ് നടപടികളും സമ്മേളനങ്ങളും ബഹിഷ്കരിക്കുന്നത് പതിവാക്കിയിട്ടുണ്ടെന്നും ചിരാഗ് പസ്വാൻ കത്തിൽ ചൂണ്ടിക്കാട്ടി.
English Summary: Chirag Paswan Condemns Opposition Move to boycott new Parliament building inauguration