തിരുവനന്തപുരം∙ തുടർച്ചയായ തീപിടിത്ത സംഭവങ്ങൾക്കു പിന്നാലെ ബ്ലീച്ചിങ് പൗഡർ കെണിയിൽ നിന്നൂരാൻ സർക്കാർ. എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തുടർച്ചയായ തീപിടിത്ത സംഭവങ്ങൾക്കു പിന്നാലെ ബ്ലീച്ചിങ് പൗഡർ കെണിയിൽ നിന്നൂരാൻ സർക്കാർ. എല്ലാ ഗോഡൗണിൽ നിന്നും ബ്ലീച്ചിങ് പൗഡർ ഇന്നുതന്നെ തിരിച്ചെടുക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വിതരണ കമ്പനികൾക്ക് നിർദേശം നൽകി. സ്റ്റോക്ക് ഇനി വിതരണം ചെയ്യേണ്ടന്നും നിർദേശമുണ്ട്.

കെഎംഎസ്‌സിഎലിന്റെ കൊല്ലം, തിരുവനന്തപുരം മരുന്നു സംഭരണശാലകളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടാവുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള കെഎംഎസ്‌സിഎലിന്റെ ഗോഡൗണിൽ ഇന്നു പുലർച്ചെ തീപിടിത്തമുണ്ടായി. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് തീപിടിത്തമുണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി.

ADVERTISEMENT

മിന്നൽ കാരണമാണ് കൊല്ലത്ത് തീപിടിത്തം ഉണ്ടായതെന്ന് ആദ്യം കെഎംഎസ്‌സിഎൽ ഉൾപ്പെടെ പ്രചരിപ്പിച്ചെങ്കിലും അതിനു സാധ്യതയില്ലെന്ന് അഗ്നിശമന സേന കണ്ടെത്തിയതോടെയാണ് ബ്ലീച്ചിങ് പൗഡറാണ് കാരണമെന്ന നിഗമനത്തിലെത്തിയത്. കോവിഡ് കാലത്തിനു മുൻപു ഗുണനിലവാരം ഇല്ലാതെ ഉപേക്ഷിച്ച കോട്ടണിൽ (പഞ്ഞി) പിടിച്ച തീയാണ് ബ്ലീച്ചിങ് പൗഡറിലേക്കു പടർന്നതെന്നു സംശയമുണ്ട്. തുടർന്ന് തീപിടിത്തത്തിനു കാരണമായ ബ്ലീച്ചിങ് പൗഡറിന്റെ വിതരണവും ഉപയോഗവും കെഎം‌എസ്‌സിഎൽ മരവിപ്പിച്ചിരുന്നു.

English Summary: KMSCL instructed Distribution companies to take back bleaching powder from all godowns