സില്‍വര്‍ലൈന്‍: പുനര്‍വിചിന്തനം വേണം, വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്ന് പരിഷത്ത്
തൃശൂർ ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റാണ്. പദ്ധതി വന്നാല്‍ 4,033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം

തൃശൂർ ∙ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റാണ്. പദ്ധതി വന്നാല്‍ 4,033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ല. പദ്ധതിയില്‍ പുനര്‍വിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിൽ പറയുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
സിൽവർലൈൻ പാതയ്ക്കു മാത്രമായി 6,54,675 ചതുരശ്രമീറ്റർ അളവിൽ വാസമേഖലകൾ ഇല്ലാതാകും. 7,500 ഓളം വീടുകളും 33 ഫ്ളാറ്റുകളും 454 വ്യവസായ സ്ഥാപനങ്ങളും 173 സ്വകാര്യ സ്ഥാപനങ്ങളും പൂർണമായും ഇല്ലാതാകും. ലൈനിന്റെ ഇരുവശത്തും 100 മീറ്റർ സോണിൽ 12.58 ഹെക്ടർ സ്വാഭാവിക വൃക്ഷലതാദികൾ, 208.84 ഹെക്ടർ നെൽപ്പാടങ്ങൾ, 18.40 ഹെക്ടർ കായൽപ്രദേശം, 1172.39 ഹെക്ടർ കുളങ്ങളും ചിറകളും, 24.59 ഹെക്ടർ കാവുകൾ എന്നിവ നഷ്ടമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐയുസിഎൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ 42 ജലജീവികൾ ഈ പ്രദേശങ്ങളിലുണ്ടെന്നും വിദഗ്ധസമിതി വ്യക്തമാക്കുന്നു.
English Summary: Kerala Sasthra Sahithya Parishad against silver line