ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച് മോദി; ഇന്ത്യയ്ക്ക് പുതു പാർലമെന്റ്- ചിത്രങ്ങൾ
ന്യൂഡൽഹി ∙ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക്

ന്യൂഡൽഹി ∙ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, രാവിലെ 7.30ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ ഒന്നാംഘട്ട ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി.
പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ പൂജയിലേക്ക് പുരോഹിതർ സ്വീകരിച്ചു. പൂജയ്ക്കിടെ, ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു.
ശേഷം ലോക്സഭയിൽ മോദി നിലവിളക്ക് തെളിച്ചു. തുടർന്ന് ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി, പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശേഷം പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയിൽ പങ്കെടുത്തു. പ്രാർഥനയ്ക്കുശേഷം വിവിധ മേഖലയിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനം ചേർന്നതോടെ രണ്ടാം ഘട്ട ചടങ്ങുകൾ തുടങ്ങി. പ്രധാനമന്ത്രി എത്തിച്ചേര്‍ന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. പുതിയ പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചശേഷം, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചുകേൾപ്പിച്ചു. സമ്മേളനത്തെ ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രധാനമന്ത്രിയും അഭിസംബോധന ചെയ്തു. 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
English Summary: New parliament building inauguration Photos