50 ലക്ഷത്തിന്റെ കാര്‍ വാങ്ങി സിഐടിയു നേതാവ്; സിപിഎമ്മിൽ ‘മിനികൂപ്പര്‍’ വിവാദം
Mail This Article
കൊച്ചി∙ 50 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ ‘മിനി കൂപ്പര്‍’ സ്വന്തമാക്കിയ സിഐടിയു സംസ്ഥാന നേതാവ് വിവാദത്തില്‍. പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാറാണ് കാർ വാങ്ങി വിവാദത്തിലായത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ജോലിക്കാരിയായ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം.
‘തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മിനി കൂപ്പര്‍ പ്രണയം’ എന്ന മട്ടിലാണ് പി.കെ.അനില്‍കുമാര്‍, കാര്‍ ഏറ്റുവാങ്ങുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്നിരിക്കുന്ന കമന്റുകള്‍. സിഐടിയുവിന്റെ കീഴിലുള്ള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.കെ.അനില്‍കുമാര്‍ ഈ മാസമാണ് മിനി കൂപ്പര്‍ സ്വന്തമാക്കിയത്.
വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ഭാര്യയാണ് വാഹനം വാങ്ങിയതെന്നാണ് അനില്‍കുമാറിന്റെ വിശദീകരണം. വിവാദത്തിന് പിന്നാലെ സിപിഎം അന്വേഷണം ആരംഭിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ പരസ്യമായി ഭീഷണിപ്പെടുത്തിയതില്‍ പി.കെ.അനില്‍കുമാര്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
English Summary: Controversy over CITU leader buying MINI Cooper