വിക്ഷേപണം പരാജയപ്പെട്ടു; ഉത്തരകൊറിയൻ ചാരഉപഗ്രഹം കടലിൽ പതിച്ചു

സോൾ∙ വിക്ഷേപണം പരാജയപ്പെട്ട്, ഉത്തരകൊറിയയുടെ ചാരഉപഗ്രഹം കടലിൽ പതിച്ചു.ചോലിമ–1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിന്റെ എൻജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ്

സോൾ∙ വിക്ഷേപണം പരാജയപ്പെട്ട്, ഉത്തരകൊറിയയുടെ ചാരഉപഗ്രഹം കടലിൽ പതിച്ചു.ചോലിമ–1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിന്റെ എൻജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം. ഉപഗ്രഹം കടലിൽ വീണതായുള്ള വാർത്ത കൊറിയൻ സെന്‍ട്രൽ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു.
ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാൻ കൊറിയ തയ്യാറെടുത്തത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ചാരഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണത്തെ തുടർന്ന് ജപ്പാനും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയൻ അധികാരികൾ വ്യക്തമാക്കി.
English Summary:North Korea's spy satellite crashed into sea