പുൽപള്ളി∙ വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ്. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് ടി.എസ്.കുര്യൻ. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളാണ് കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി∙ വയനാട് പുൽപള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ആത്മഹത്യയിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാം കസ്റ്റഡിയിൽ. പുലർച്ചെ ഒരു മണിക്കാണ് പുൽപള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പകള്‍ നല്‍കിയത് നിയമപരമായി ആണെന്ന് കെ.കെ.ഏബ്രഹാം പ്രതികരിച്ചു.

അതിനിടെ വായ്പാ തട്ടിപ്പ് കേസിൽ ആരോപണവുമായി മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് രംഗത്തവന്നു. ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് ടി.എസ്.കുര്യൻ. മുൻ ഭരണസമിതി പ്രസിഡന്റും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളാണ് കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടി.എസ്.കുര്യൻ മനോരമ ന്യൂസിനോട് പറഞ്ഞു.

മരിച്ച രാജേന്ദ്രൻ, രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കെ‍ാണ്ടു പോകുന്നതിനായി ആബുലൻസിൽ കയറ്റിയപ്പോൾ(ചിത്രം. ജിതിൻ ജോയൽ ഹാരിം. മനോരമ)
ADVERTISEMENT

അതേസമയം, ആത്മഹത്യ ചെയ്ത കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹവുമായി പുൽപള്ളിയിൽ റാലി നടത്താനാണ് ബന്ധുക്കളുടെയും ആക്ഷൻ കമ്മിറ്റിയുടെയും തീരുമാനം. പുൽപള്ളി സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായരുടെ മൃതദേഹം മുൻ ഭരണസമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമിന്റെ വീടിന് മുന്നിൽ എത്തിച്ച് പ്രതിഷേധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. 

രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി. അതേസമയം രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റുള്ളവരുടെയും കടബാധ്യത കോൺഗ്രസ്‌ ഏറ്റെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും കോൺഗസ് നേതൃത്വം മറുപടി പറയണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

ADVERTISEMENT

English Summary: Pulpally loan fraud case updates