ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ച വിവരം അറിഞ്ഞു, പ്രതികരിക്കാനില്ല: സിസ്റ്റർ അനുപമ
കോട്ടയം∙ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ അനുപമ. ‘രാജി അറിഞ്ഞു, പ്രതികരിക്കാനില്ല’ – എന്നായിരുന്നു ഇതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി

കോട്ടയം∙ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചതിനോട് പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ അനുപമ. ‘രാജി അറിഞ്ഞു, പ്രതികരിക്കാനില്ല’ – എന്നായിരുന്നു ഇതു സംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോൾ മറുപടി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയപ്പോൾ, നീതിക്കായി പോരാട്ടം തുടരുമെന്നും അപ്പീൽ നൽകുമെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമ പ്രതികരിച്ചിരുന്നു.
ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നായിരുന്നു രാജിവച്ചതിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചുവെന്നും താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനോട് രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്.
English Summary: Sister Anupama's Response to Franco Mulakkal's Resignation