കണ്ണൂർ ട്രെയിൻ തീവയ്പ് കേസ്; പ്രതി പ്രസോൻജീത് സിക്‌ദറിന്റെ വൈദ്യപരിശോധന പൂർത്തിയായി
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്‌പ്രസിന്റെ ഒരു കോച്ച് കത്തിച്ച സംഭവത്തിലെ പ്രതി ബംഗാൾ കൊൽക്കത്ത സ്വദേശി പ്രസോൻജീത് സിക്‌ദറിന്റെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിയെ എത്തിച്ചാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ

കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്‌പ്രസിന്റെ ഒരു കോച്ച് കത്തിച്ച സംഭവത്തിലെ പ്രതി ബംഗാൾ കൊൽക്കത്ത സ്വദേശി പ്രസോൻജീത് സിക്‌ദറിന്റെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രതിയെ എത്തിച്ചാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് ഉത്തര മേഖല ഐജി നീരജ്‌കുമാർ ഗുപ്‌ത വെളിപ്പെടുത്തിയിരുന്നു.
രണ്ടു വർഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാൾക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയിലാണ് തീയിട്ടതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നിലവിൽ പ്രസോൻജീത് മാത്രമാണ് പ്രതി. എങ്കിലും കൂടുതൽ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. സിക്ദറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഇന്നു കൊൽക്കത്തയിലെത്തിയിരുന്നു. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്.
English Summary : Kannur Train Fire Case, Medical Examination of Bengal Native Prasonjit Sikdar completed