‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി
ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് ഇന്നു രാവിലെ അപകട സ്ഥലം സന്ദർശിക്കും

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകടസ്ഥലം സന്ദർശിക്കും. അതിനിടെ, മനഃസാക്ഷിയുണ്ടെങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ പറഞ്ഞു.
ഇന്നലെ രാത്രി 7.20ന് ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമുണ്ടായ അപടത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
English Summary: Have Ordered "High-Level Probe" Into Odisha Train Crash: Railways Minister