ന്യൂഡൽഹി∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങളിൽനിന്നും ടിവി ചർച്ചകളിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രത്യേക കവചം പ്രധാനമന്ത്രിക്കു ചുറ്റുമുണ്ടെങ്കിലും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങളിൽനിന്നും ടിവി ചർച്ചകളിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രത്യേക കവചം പ്രധാനമന്ത്രിക്കു ചുറ്റുമുണ്ടെങ്കിലും, അതുകൊണ്ട് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് രക്ഷപ്പെടാനാകില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. ആരോടാണ് രാജി ആവശ്യപ്പെടേണ്ടതെന്നുപോലും അറിയില്ലെന്നു പറഞ്ഞ കോൺഗ്രസ് വക്താവ് പവൻ ഖേര, തീരെ ചെറിയ ട്രെയിനുകളുടെ ഉദ്ഘാടനത്തിനുപോലും ചെറിയ സ്റ്റേഷനുകളിലേക്ക് പോകുന്നയാളാണ് പ്രധാനമന്ത്രി മോദിയെന്ന് പരിഹസിച്ചു.

മനുഷ്യ നിർമിത ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. തികഞ്ഞ അശ്രദ്ധയും സംവിധാനങ്ങളിലെ വൻ പിഴവുകളും സാങ്കേതിക വിദ്യയുടെ പോരായ്മയും എല്ലാം ഞങ്ങൾക്കറിയാമെന്ന മോദി സർക്കാരിന്റെ ധാർഷ്ഠ്യവുമാണ് ഇത്തരമൊരു അപകടം ക്ഷണിച്ചുവരുത്തിയതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘‘ഇതുവരെ രാജ്യം കണ്ടിട്ടുള്ള ഒരു പ്രധാനമന്ത്രിക്കും ഇത്രയ്ക്ക് ‘കവചം’ ഉണ്ടായിരുന്നില്ല. പൊതുസമൂഹത്തിന്റെ ചോദ്യങ്ങളിൽനിന്നും ടെലിവിഷൻ ചർച്ചകളിൽനിന്നും പ്രധാനമന്ത്രിക്കു സംരക്ഷണം നൽകുന്ന കവചമാണത്. മുൻപ് ലാൽ ബഹദുർ ശാസ്ത്രിയും മാധവാറാവു സിന്ധ്യയും നിതീഷ് കുമാറുമെല്ലാം അപകടങ്ങൾ സംഭവിക്കുമ്പോൾ രാജിവച്ചിരുന്നു. അപകടങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതാണ് ഇത്തരം രാജികളുടെ അർഥം. ഇവിടെ ഉത്തരവാദിത്തവുമില്ല, ധാർമികതയുമില്ല’’ – പവൻ ഖേര വിമർശിച്ചു.

‘‘ആരോടാണ് രാജി ആവശ്യപ്പെടേണ്ടത് എന്നുപോലും മനസ്സിലാകുന്നില്ല. ചെറിയ ട്രെയിനുകളുടെ പോലും ഉദ്ഘാടനത്തിന് ഏറ്റവും ചെറിയ റെയിൽവേ സ്റ്റേഷനുകളിൽ പോലും എത്തുന്ന ഒരാൾ ഒരു വശത്ത്. ഇന്നലെ രാവിലെ മുതൽ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട തിരക്കുള്ളയാൾ മറുവശത്ത്. പ്രധാനമന്ത്രി മോദി ജി, ആരുടെ രാജിയാണ് വേണ്ടതെന്ന് താങ്കൾ തന്നെ തീരുമാനിക്കൂ. നിതീഷ് കുമാറും ശാസ്ത്രിയുമെല്ലാം രാജി വച്ചതുപോലെ താങ്കളും ഇപ്പോഴത്തെ റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് ഈ രാജ്യം പ്രതീക്ഷിക്കുന്നു’ – പവൻ ഖേര പറഞ്ഞു.

ADVERTISEMENT

‘‘ഞങ്ങൾ ഒരിക്കലും അതിവേഗ ട്രെയിനുകൾക്ക് എതിരല്ല. പക്ഷേ, ഇപ്പോഴുള്ള ട്രെയിനുകളുടെ ജനറൽ കോച്ചുകൾ നോക്കൂ. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നതിലൂടെ നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്?. ഈ രാജ്യത്തെ റെയിൽ നെറ്റ്‌വർക് പൂർണമായും അതിനു യോജിച്ച രീതിയിലാണോ?. കഴിഞ്ഞ 70 വർഷത്തിനിടെ വിവിധ സർക്കാരുകൾ ഇന്ത്യൻ റെയിൽവേയെ ശക്തിപ്പെടുത്താൻ പ്രയത്നിച്ചിട്ടുണ്ട്’ – ഖേര ചൂണ്ടിക്കാട്ടി.

English Summary: ‘Kavach protects your image, PM Modi; not passengers; who should resign?’: Congress