മുംബൈ∙ മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻഗുഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗുഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു.‘നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു ഗുഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു.

‘നിർഭാഗ്യവശാൽ അദ്ദേഹം നമ്മെ വിട്ടുപോയി. ആശുപത്രിയിൽ വച്ച് രാവിലെ 9നാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഹൃദയസംബന്ധമായ പ്രശ്നമാണ് മരണ കാരണം. ഉറക്കത്തിലാണ് അദ്ദേഹം മരണത്തെ പുൽകിയത്’– ഹിതൻ വിശദീകരിച്ചു.

ADVERTISEMENT

1980കളിലെ ഹിന്ദി സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ഗുഫി പെയിന്റൽ. സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും സിഐഡി, ഹലോ ഇൻസ്പെക്ടർ തുടങ്ങിയ ടെലിവിഷൻ ഷോകളിലും തിളങ്ങി. എങ്കിലും, ബി.ആർ. ചോപ്രയുടെ മഹാഭാരതത്തിലെ ശകുനി മാമയുടെ വേഷമാണ് ഗുഫിയെ ചിരപരിചിതനാക്കിയത്.

English Summary: Gufi Paintal, Who Played Shakuni Mama In Mahabharat, Dies At 79