തിരുവനന്തപുരം∙ ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. താരതമ്യേന മികച്ച പ്ലാനുകളാണ് കെ ഫോൺ അവതരിപ്പിച്ചിരിക്കുന്നതെന്നു വിപണി വിദഗ്ധർ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്കു സൗജന്യമായി ഇന്‍റര്‍നെറ്റ് എത്തിക്കുമെന്നും മറ്റു മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

6 മാസ കാലയളവിലുള്ള 9 പ്ലാനുകളുടെ താരിഫ് വിവരങ്ങളാണു പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനാണു കൂട്ടത്തിൽ നിരക്ക് ഏറ്റവും കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ 6 മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. 30 എംബിപിഎസ് വേഗത്തിൽ 3,000 ജിബി ഡേറ്റ 6 മാസത്തേക്കു ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2,094 രൂപയാണ് നിരക്ക്. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോൺ കണക്‌ഷനായെന്നു സർക്കാർ അറിയിച്ചു.

ADVERTISEMENT

കെ ഫോണിലെ മറ്റു പ്ലാനുകൾ

∙ 40 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.

ADVERTISEMENT

∙ 50 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.

∙ 75 എംബിപിഎസ് വേഗത്തിൽ 4,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.

ADVERTISEMENT

∙ 100 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.

∙ 150 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.

∙ 200 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.

∙ 250 എംബിപിഎസ് വേഗത്തിൽ 5,000 ജിബി ഡേറ്റ 6 മാസം. ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.

കെ ഫോൺ അവതരിപ്പിച്ച താരിഫ് നിരക്കുകൾ.

English Summary: Kerala Fibre Optic Network (KFON) tariff rates- Updates