തിരുവനന്തപുരം∙ കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിടും. വില്ലേജ് ഓഫീസർ പി.ഐ.സജിത്തിനെതിരെയും നടപടിയുണ്ടാകും. ജോയിന്റ് സെക്രട്ടറി കെ.ബിജുവിന്റെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശ റവന്യുമന്ത്രി അംഗീകരിച്ചു. മന്ത്രിയും കലക്ടറും പങ്കെടുത്ത ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തിരുന്നു.

ADVERTISEMENT

മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുൻപു വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നു സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടർന്നു പിടികൂടുകയുമായിരുന്നു.

English Summary: Village Field Assistant Suresh Kumar will be dismissed from service

ADVERTISEMENT

ADVERTISEMENT