നഷ്ടത്തിൽ നിന്ന് കരകേറാനായി; എണ്ണക്കമ്പനികൾ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
ന്യൂഡൽഹി∙ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ധന കമ്പനികൾ കുറയ്‌ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ധനക്കമ്പനികൾക്ക്, അവരുടെ നഷ്‌ടം കുറയ്‌ക്കാനായതോടെയാണ്

ന്യൂഡൽഹി∙ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ധന കമ്പനികൾ കുറയ്‌ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ധനക്കമ്പനികൾക്ക്, അവരുടെ നഷ്‌ടം കുറയ്‌ക്കാനായതോടെയാണ് വില കുറയ്ക്കാനായി തയ്യാറെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ സൂചിപ്പിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടർന്നാണ് വില കുറയ്‌ക്കാനൊരുങ്ങുന്നത്. മുൻപ് ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും നഷ്ടം നികത്തുന്നതിനായി വിലകുറയ്‌ക്കുന്നതിനായി കമ്പനികൾ തയ്യാറായിരുന്നില്ല.
ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിക്കുന്നത്.
English Summary: Oil marketing companies likely to cut petrol-diesel prices