കൊച്ചി ∙ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ്

കൊച്ചി ∙ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും തുടര്‍നടപടികളും സ്റ്റേ ചെയ്തത്.

കെപിസിസി അധ്യക്ഷന് വേണ്ടി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരനും അഡ്വ.സി.എസ്. മനുവും ഹാജരായി. സിപിഎം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്റെ  പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തത്.

ADVERTISEMENT

രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിയെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്ത കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ജനകീയ വിഷയത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് കേസെടുത്തത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍നിന്നും അതിന്റെ പിന്നിലെ അഴിമതിയില്‍നിന്നും ജനശ്രദ്ധ തിരിക്കാനായിരുന്നു തനിക്കെതിരായ പരാതിയും തുടര്‍ന്നുള്ള പൊലീസ് നടപടിയും. ഇത്തരം ഉമ്മാക്കി കണ്ടാലൊന്നും ഭയക്കുന്നവനല്ല താനെന്നും സുധാകരന്‍ വ്യക്തമാക്കി.

English Summary: Kerala High Court Stays case against K Sudhakaran