കോവിൻ പോർട്ടൽ വഴിയുള്ള വിവരചോർച്ച സമ്മതിച്ച് ഐടി മന്ത്രി
കോവിൻ പോര്‍ട്ടൽ വിവരചോർച്ച പരോക്ഷമായി സമ്മതിച്ച് കേന്ദ്രഐടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ. മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ ്പുറത്തു വന്നത്. ഡാറ്റബേസിൽ നിന്ന് നേരിട്ട് ചോർത്തിയതല്ല. ഇന്ത്യൻ കംപ്യൂട്ടർ റെസ്പോൺസ് ടീം പരിശോധിച്ചെന്നു മന്ത്രി പറഞ്ഞു. സി.ഇ.ആർ.ടിയോട് ആരോഗ്യമന്ത്രാലയവും റിപ്പോർട്ട്

ന്യൂഡൽഹി∙ കോവിൻ പോര്‍ട്ടൽ വിവരചോർച്ച പരോക്ഷമായി സമ്മതിച്ച് കേന്ദ്രഐടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ. മുൻകാലങ്ങളിൽ ചോർന്ന വിവരങ്ങളാണ ്പുറത്തു വന്നത്. ഡാറ്റബേസിൽ നിന്ന് നേരിട്ട് ചോർത്തിയതല്ല. ഇന്ത്യൻ കംപ്യൂട്ടർ റെസ്പോൺസ് ടീം പരിശോധിച്ചെന്നു മന്ത്രി പറഞ്ഞു. സിഇആർടിയോട് ആരോഗ്യമന്ത്രാലയവും റിപ്പോർട്ട് തേടിയിട്ടുണ്ട്.
രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടെ സ്വകാര്യ വിവരങ്ങൾ ടെലഗ്രാം വഴി ചോർന്നതായി സൗത്ത് ഏഷ്യ ഇൻഡക്സാണ് രാവിലെ ട്വീറ്റ് ചെയ്തത്. പ്രസ്തുത അക്കൗണ്ടുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണെന്നും സൗത്ത് ഏഷ്യ ഇൻഡക്സ് റിപ്പോർട്ട് ചെയ്തു. ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ കോവിഡ്–19 വാക്സീൻ സ്വീകരിക്കുന്നതിന്റെ ഭാഗമായി നൽകിയിരുന്നു. കോവിഡ് 19 വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാരുടെ കുടുംബവിവരങ്ങൾ വരെ പോർട്ടൽ വഴി ചോർന്നിട്ടുണ്ടെന്നും സൗത്ത് ഏഷ്യ ഇൻഡക്സ് ട്വീറ്റിൽ പറയുന്നുണ്ട്.
English Summary: IT Minister's Reaction On Covin Data Leak On Telegram