തായ്‌പേയ് ∙ ചൈനീസ് സൈനികരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തയ്‌വാൻ. ശാരീരിക പ്രത്യേകതകൾ സമാനമായതിനാൽ, തയ്‌വാൻ സൈനികരെയും ചൈനീസ് സൈനികരെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ യൂണിഫോം അടക്കമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതുക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്‌പേയ് ∙ ചൈനീസ് സൈനികരെ തിരിച്ചറിയാൻ ഹാൻഡ്‌ബുക്കുമായി തയ്‌വാൻ. ശാരീരിക പ്രത്യേകതകൾ സമാനമായതിനാൽ, തയ്‌വാൻ സൈനികരെയും ചൈനീസ് സൈനികരെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ യൂണിഫോം അടക്കമുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതുക്കിയ സിവിൽ ഡിഫൻസ് ഹാൻഡ്‌ബുക്ക് തയ്‌വാൻ സൈന്യം പുറത്തിറക്കിയത്. യൂണിഫോം, കാമോഫ്ലാജ്, പദവിമുദ്ര എന്നിവയിലെ വ്യത്യാസം ഹാൻഡ്ബുക്കിൽ എടുത്തുപറയുന്നു.

തായ്, ചൈനീസ് സൈനികരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ഓൾ-ഔട്ട് ഡിഫൻസ് മൊബിലൈസേഷൻ ഏജൻസി ഡയറക്ടർ ഷെൻ വെയ്-ചിഹ് പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യൂണിഫോം ധരിക്കുന്ന ചൈനീസ് സൈനികർ നുഴഞ്ഞുകയറുമ്പോൾ തയ്‌വാൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ചൈനയുമായുള്ള സംഘർഷത്തിന്റെയും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെയും പശ്ചാത്തലത്തിൽ, ബോംബ് ഷെൽട്ടറുകൾ, വെള്ളം, ഭക്ഷണം എന്നിവ സ്‌മാർട്ഫോൺ ആപ്പുകൾ വഴി എങ്ങനെ കണ്ടെത്താം, അടിയന്തര പ്രഥമശുശ്രൂഷാ കിറ്റുകൾ തയാറാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്ന ഹാൻഡ്‌ബുക്ക് തയ്‌വാൻ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. ജനാധിപത്യ രീതി പിന്തുടരുന്ന തയ്‌വാനെ ചൈന സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. തയ്‌വാന് അതിൽ കടുത്ത പ്രതിഷേധവുമുണ്ട്.

English Summary: Taiwan Civil Defence Handbook Includes Tips To Identify Chinese Soldiers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT