താനൂര്‍ ബോട്ടപകടം: രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ
Mail This Article
മലപ്പുറം∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിൽ പോര്‍ട്ട് കണ്‍സര്‍വേറ്ററും സര്‍വെയറും അറസ്റ്റില്‍. കേസന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായുള്ള ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
താനൂർ പൂരപ്പുഴയിലെ തൂവൽത്തീരത്ത് കഴിഞ്ഞ മേയ് 7 രാത്രി നടന്ന ബോട്ടപകടത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നൽകിയതിലും സർവീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങൾ സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ ഉൾപ്പെടെയുള്ളർ അറസ്റ്റിലായിരുന്നു.
English Summary: Two Port Officers Arrested in Tanur Boat Tragedy Case