അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാൻ സിപിഎം: ശ്രീനിജിൻ 'കളത്തിന്' പുറത്ത്
കൊച്ചി∙ മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പി.കെ.അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി.ശ്രീനിജിനെ എറണാകുളം

കൊച്ചി∙ മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പി.കെ.അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. ‘ അദ്ദേഹം പാർട്ടിയിൽ തുടരണമോ എന്ന കാര്യംപോലും ആലോചിക്കണം ’ എന്നായിരുന്നു ഇതു സംബന്ധിച്ചു എം. വി. ഗോവിന്ദന്റെ വാക്കുകൾ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിനൊടുവിലാണു പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ വിവാദം ചർച്ച ചെയ്തത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തു ഒഴിയാൻ പി. വി. ശ്രീനിജിൻ എംഎൽഎയോട് ആവശ്യപ്പെടാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഗ്രൗണ്ട് പൂട്ടിയിട്ട്, കേരള ബ്ലാസ്‌റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ് കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് ശ്രീനിജിനെതിരായ നടപടി. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റു ഭാരവാഹിത്വം വേണ്ടെന്ന് ജില്ലാ കമ്മിറ്റിയിൽ നിർദേശമുയർന്നു.
അരക്കോടിയുടെ മിനി കൂപ്പർ കാർ വാങ്ങിയതിന്റെ പേരിൽ വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനിൽകുമാറിനെ സംഘടനയിലെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു പി.കെ.അനിൽകുമാർ.
പുതിയ കാറുമായി കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനിൽകുമാർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇന്നോവയടക്കമുള്ള ഉയർന്ന മോഡൽ വാഹനം സ്വന്തമായുള്ളപ്പോഴാണു പുതിയ കാർ വീട്ടിലെത്തിയത്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്തു വാങ്ങിയാലും അതു പാർട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങൾക്കുള്ള നിർദേശം. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണു കാർ വാങ്ങിയതെന്നായിരുന്നു അനിൽകുമാറിന്റെ വിശദീകരണം.
കഴിഞ്ഞ മാസം പി.വി.ശ്രീനിജിൻ എംഎൽഎ കേരള ബ്ലാസ്‌റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞതു വൻ വിവാദമായിരുന്നു. സെലക്ഷൻ ട്രയൽസ് നടത്താനിരുന്ന പനമ്പള്ളി നഗറിലെ ഗ്രൗണ്ട് പി.വി.ശ്രീനിജിൻ പൂട്ടിയിടുകയായിരുന്നു. ഭക്ഷണമോ ശുചിമുറി സൗകര്യമോ ഇല്ലാതെ ട്രയൽസിനെത്തിയ കുട്ടികൾ ബുദ്ധിമുട്ടി. ജില്ലാ സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക കുടിശിക നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് കുട്ടികളെ ബുദ്ധിമുട്ടിച്ചുള്ള എംഎൽഎയുടെ നടപടി. എന്നാൽ വാടക കൃത്യമായി തന്നിട്ടുണ്ടെന്നു സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി വ്യക്തമാക്കിയതോടെ വിവാദം പാർട്ടിക്കും സർക്കാരിനും നാണക്കേടായി. ഇതേത്തുടർന്നാണു നടപടി. എംഎൽഎക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്പോർട്സ് കൗൺസിൽ ചുമതല അതിനു തടസമാകുമെന്നും കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി.
English Summary: CPM Ernakulam District Secretariat Decisions