അഹമ്മദാബാദ്∙ അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രചുഴലിക്കാറ്റ് ബിപോർജോയ് ഗുജറാത്ത് തീരമേഖലയിലുണ്ടാക്കിയത് കനത്തനാശനഷ്ടം. കാറ്റിൽ മരങ്ങള്‍ വീണ് ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി, മരങ്ങൾ വീണ് നിരവധി വീടുകൾക്കും, വാഹനങ്ങൾക്കും മരങ്ങൾ വീണ് കേടുപാടുകളുണ്ടായി. നിരവധി മൃഗങ്ങളും ചത്തു. ഇവിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്രചുഴലിക്കാറ്റ് ബിപോർജോയ് ഗുജറാത്ത് തീരമേഖലയിലുണ്ടാക്കിയത് കനത്തനാശനഷ്ടം. കാറ്റിൽ മരങ്ങള്‍ വീണ് ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി, മരങ്ങൾ വീണ് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി. നിരവധി മൃഗങ്ങളും ചത്തു. 

ഇവിടങ്ങളിൽ അശ്രാന്ത പരിശ്രമത്തിന് ശേഷം മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകുവെന്നാണ് റിപ്പോർട്ടുകൾ. തീരത്ത് ആഞ്ഞടിച്ച കാറ്റിൽ 22 ആളുകൾക്കാണ് പരുക്കേറ്റത്. ഭാവ്‍നഗർ ജില്ലയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും  മകനും മരിച്ചു. കന്നുകാലി വളർത്തുകാരനായ രാംജി പർമറും (55) മകൻ രാകേഷ് പർമർ (22) എന്നിവരാണ് മരിച്ചത്. ഇതു മാത്രമാണ് അപകടമരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആളുകളെ മാറ്റിയതിനാൽ അപകടസാധ്യത കുറയ്‌ക്കാനായതായാണ് വിലയിരുത്തൽ.

ADVERTISEMENT

ശക്തി കുറഞ്ഞ ബിപോർജോയ്, രാജസ്ഥാനിൽ പ്രവേശിച്ചു. ഇത് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ 17നും കനത്ത മഴ പെയ്യുമെന്ന് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഗുജറാത്ത് സർക്കാർ ഒരുലക്ഷത്തിലധികം  ആളുകളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നത്. 99 ട്രെയിനുകളും റദ്ദാക്കിയിരുന്നു. ദേശീയ,സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക, വ്യോമസേന, അതിർത്തിരക്ഷാസേന, തീരസംരക്ഷണസേന എന്നിവരും രംഗത്തുണ്ട്.

English Summary: Biparjoy cyclone heads to Rajasthan, 1,000 Villages without Power in Gujarat