തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന റവന്യു വകുപ്പിന്റെ വെബ് പോർട്ടലിൽ ഉള്ള ഡിജിറ്റൽ രേഖകൾ മാത്രം പരിശോധിച്ച് രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ

തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന റവന്യു വകുപ്പിന്റെ വെബ് പോർട്ടലിൽ ഉള്ള ഡിജിറ്റൽ രേഖകൾ മാത്രം പരിശോധിച്ച് രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന റവന്യു വകുപ്പിന്റെ വെബ് പോർട്ടലിൽ ഉള്ള ഡിജിറ്റൽ രേഖകൾ മാത്രം പരിശോധിച്ച് രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ റീസർവേ നടത്തുമ്പോൾ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (റെലിസ്) എന്ന റവന്യു വകുപ്പിന്റെ വെബ് പോർട്ടലിൽ ഉള്ള ഡിജിറ്റൽ രേഖകൾ മാത്രം പരിശോധിച്ച് രേഖകൾ തയാറാക്കാൻ സർവേ ഡയറക്ടർ നൽകിയ അപേക്ഷ റവന്യു വകുപ്പ് തള്ളി.

മറ്റു ഭൂരേഖകളും പരിശോധിച്ച് വേണം റീസർവേയുടെ രേഖകൾ തയാറാക്കാൻ എന്നു റവന്യു വകുപ്പ് ഉത്തരവിറക്കി. ലാൻഡ് റവന്യു കമ്മിഷണർ നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് വകുപ്പിന്റെ തീരുമാനം.

ADVERTISEMENT

ഈ സാഹചര്യത്തിൽ റെലിസ് സോഫ്റ്റ്‌‌വെയറിലെ വിവരങ്ങൾ സൂചകങ്ങളായി മാത്രം കണ്ട് മുൻ സർവേ റെക്കോർ‍ഡുകൾ, വില്ലേജിൽ ലഭ്യമായിട്ടുള്ള ഫിസിക്കൽ റെക്കോർഡുകൾ, ഇപ്പോഴത്തെ സർവേ വിവരങ്ങൾ എന്നിവ ഒത്തു നോക്കി സർവേ മാനുവലും കേരള സർവേ അതിരടയാള നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സർവേ നടത്താനാണു ഡയറക്ടർക്കു നിർദേശം നൽകിയത്.

ആധാരത്തിൽ ഭൂവുടമയ്ക്ക് അവകാശം ലഭിച്ച സ്ഥലം കൃത്യമായി അതിർത്തി തിരിച്ച് സർവേ ചെയ്യുന്നതല്ല റീസർവേ എന്നാണു റവന്യു വകുപ്പിന്റെ നിലപാട്. നിലവിലെ കൈവശ അവകാശ അതിർത്തിക്ക് അനുസരിച്ച് അളന്ന്, രേഖ തയാറാക്കി വിസ്തീർണം കണക്കാക്കുകയാണ് റീസർവേയിൽ ചെയ്യുന്നത്. ഭൂമി കൈമാറ്റം, പോക്കുവരവ് എന്നിവ സർവേ റെക്കോർഡുകളിൽ വരുത്തിയിട്ടില്ലാത്തതിനാൽ നിലവിലെ ഭൂവുടമകളുടെ ആധാരവുമായോ മുൻ സർവേ റെക്കോർഡുകളുമായോ വ്യത്യാസം ഉണ്ടാകാം. സർവേ ചെയ്തു  കിട്ടുന്ന വിസ്തീർണവും യോജിക്കാനിടയില്ല.

ADVERTISEMENT

അമിത ഉപയോഗവും കാലപ്പഴക്കവും മൂലം വില്ലേജ് റെക്കോർഡുകൾക്ക് കേടുപാടുകൾ സംഭവിച്ച കേസുകളിൽ ലഭ്യമായ രേഖകളുടെയും മുൻകാല രസീതുകളുടെയും  തണ്ടപ്പേർ രസീതിനെയും ആധാരമാക്കിയാണ് ചില വില്ലേജുകളിൽ റെലിസിൽ ഡിജിറ്റൽ റെക്കാർഡുകൾ തയാറാക്കിയിട്ടള്ളതെന്നും വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി.

റീസർവേ നടക്കുമ്പോൾ തന്നെ പരാതിയും ഓൺലൈനായി നൽകാം

ADVERTISEMENT

ഡിജിറ്റൽ റീസർവേ ചെയ്യുന്ന സമയത്തു തന്നെ വില്ലേജിലെ ഭൂവുടമകൾക്കു പരാതികളും അതിർത്തി തർക്കങ്ങളും പരിഹരിക്കാൻ ‘എന്റെ ഭൂമി’ പോർട്ടലിൽ സംവിധാനം ഏർപ്പെടുത്തും.  ബന്ധപ്പെട്ട സർവേ സൂപ്രണ്ടിന് പരാതി നൽകാനാണു സംവിധാനം ഏർപ്പെടുത്തുക. റീസർവേക്കു ശേഷം ഭൂരേഖാ പരിപാലന (എൽആർഎം) പരാതികൾ കുറയ്ക്കാനാണിത്. മുൻ റീസർവേ സംബന്ധിച്ച് ലക്ഷക്കണക്കിനു പരാതികളാണ് നിലവിൽ താലൂക്ക് ഭൂരേഖാ തഹസിൽദാർമാരുടെ മുൻപാകെ ഉള്ളത്.

ഒരു വില്ലേജിലെ റീസർവേ പൂർത്തിയായ ശേഷം പ്രസിദ്ധീകരിക്കുന്ന പ്രാഥമിക വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനായി വില്ലേജിൽ പ്രദർശനത്തിനും വയ്ക്കും. ആക്ഷേപമുള്ളവർക്ക് ബന്ധപ്പെട്ട റീസർവേ അസി. ഡയറക്ടർക്കു പരാതി നൽകാം. കൂടാതെ വിവിധതരം പുറമ്പോക്ക് ഭൂമിയും വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് പോർട്ടലിൽ വില്ലേജ് ഓഫിസർ, സ്പെഷൽ തഹസിൽദാർ, തഹസിൽദാർ, റവന്യു ഡിവിഷനൽ ഓഫിസർ, ഡപ്യൂട്ടി കലക്ടർ (എൽആർ) തുടങ്ങിയ ഉദ്യോഗസ്ഥർക്കും വിവരങ്ങൾ പരിശോധിക്കാനും തിരുത്താനുമുള്ള സംവിധാനം ഏർപ്പെടുത്തും. ഡിജിറ്റൽ സർവേയുടെ ഭാഗമായി തയാറാക്കിയ ‘എന്റെ ഭൂമി’ പോർട്ടൽ നിലവിൽ സർവേ ഡയറക്ടറേറ്റിന്റെ മാത്രം അധീനതയിലായിരുന്നു.

English Summary: Complaints can also be submitted online at the time of Resurvey