തിരുവനന്തപുരം∙ ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വീണ്ടും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നു. പ്രതിപക്ഷ എംഎൽഎമാർ ചില നിർദേശങ്ങളിൽ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് മാറ്റങ്ങൾ വരുത്തി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ വീണ്ടും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നു. പ്രതിപക്ഷ എംഎൽഎമാർ ചില നിർദേശങ്ങളിൽ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിലാണ് മാറ്റങ്ങൾ വരുത്തി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നത്. ഐടി പാർക്കുകളിൽ ഈ വർഷം തന്നെ മദ്യം വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ലൈസൻസ് ഫീസ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. 10 ലക്ഷംരൂപ ഫീസ് ഈടാക്കാമെന്നാണ് ഐടി വകുപ്പിന്റെ നിർദേശം. ക്ലബ്ബുകളുടേതുപോലെ 20 ലക്ഷം വേണമെന്നാണ് എക്സൈസ് നിർദേശം. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു മദ്യം വിതരണം ചെയ്യുന്നതിന് അനുമതി നൽകുമെന്ന നിർദേശത്തെയാണ് പ്രതിപക്ഷ എംഎൽഎമാരായ കെ.ബാബുവും തിരുവഞ്ചൂർ രാധാകൃഷ്ണനും എതിർത്തത്. ടെക്നോപാർക്കിൽ അടക്കം ഓരോ ഐടി പാർക്കിലും നിരവധി കമ്പനികളുണ്ടെന്നും എല്ലാവർക്കും ലൈസൻസ് നൽകിയാൽ മദ്യം ഒഴുകുമെന്നും എംഎൽഎമാർ വാദിച്ചു. 

ADVERTISEMENT

മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പാർക്കുകൾക്കും പ്രധാന കമ്പനികൾക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നു സർക്കാർ പറയുന്നു. വർഷങ്ങളുടെ പ്രവർത്തന പരിചയവും സർക്കാർ നിശ്ചയിക്കുന്ന വാര്‍ഷിക വിറ്റുവരവുമുള്ള കമ്പനികള്‍ക്കായിരിക്കും നടത്തിപ്പിന് അനുമതി. പാർക്കിലെ ജീവനക്കാർക്കെല്ലാം ഈ കേന്ദ്രം ഉപയോഗിക്കാൻ കഴിയും. ബാർ നടത്തിപ്പുകാർക്ക് ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് അനുമതിയുണ്ടാകില്ല. ഇക്കാര്യം കമ്മിറ്റിയെ അറിയിക്കും.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ബാറുകളുടെ പ്രവർത്തന സമയമായിരിക്കും ക്ലബ്ബുകൾക്കും. മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്നു മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണു തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്നു വരുന്നവർക്കു മദ്യം വിതരണം ചെയ്യില്ല. 

ADVERTISEMENT

English Summary: IT parks to serve liquor: Renewed guidelines to Kerala Assembly Subject Committee