ചണ്ഡിഗഡ് ∙ സുവർണ ക്ഷേത്രത്തിൽനിന്നുള്ള ഗുർബാനി (കീർത്തനങ്ങള്‍) സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 1925ലെ സിഖ് ഗുരുദ്വാര നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനു

ചണ്ഡിഗഡ് ∙ സുവർണ ക്ഷേത്രത്തിൽനിന്നുള്ള ഗുർബാനി (കീർത്തനങ്ങള്‍) സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 1925ലെ സിഖ് ഗുരുദ്വാര നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ സുവർണ ക്ഷേത്രത്തിൽനിന്നുള്ള ഗുർബാനി (കീർത്തനങ്ങള്‍) സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട 1925ലെ സിഖ് ഗുരുദ്വാര നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശത്തിനു മന്ത്രിസഭ അംഗീകാരം നൽകിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ. സഭയിൽ ഭേദഗതി ബിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിൽ പാസാക്കിയാൽ സുവർണ ക്ഷേത്രത്തിൽനിന്നു ഗുർബാനി സൗജന്യമായി സംപ്രേഷണം ചെയ്യാനാകും.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സംസ്ഥാനത്ത് വലിയ രോഷമാണ് ഉയർന്നിരിക്കുന്നതെന്നാണു റിപ്പോർട്ട്. ആം ആദ്മി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. സിഖ് മതത്തിലെ പവിത്രമായ കീർത്തനങ്ങളാണു ഗുർബാനി. വർഷങ്ങളായി ഗുർബാനി സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശങ്ങൾ പിടിസി നെറ്റ്‌വർക്കിനാണ്. പിടിസി നെറ്റ്‌വർക്ക്  എല്ലാവർഷവും ശിരോമണി ഗുരുദ്വാര പർഭാന്ദക് കമ്മിറ്റിക്ക് (എസ്‍ജിപിസി) ഇതിനായി 2 കോടി രൂപ നൽകുന്നുണ്ട്. ശിരോമണി അകാലിദൾ പ്രസിഡന്റ് ശുഖ്ബിർ സിങ് ബാദലിനു പിടിസിയില്‍ ഓഹരികളുണ്ട്. 

ADVERTISEMENT

വർഷങ്ങളായി ശുഖ്ബിർ സിങ് ബാദല്‍ ഗുർബാനി സംപ്രേഷണം കുത്തകയാക്കി വച്ചിരിക്കുകയാണെന്നു നിരവധി തവണ ആരോപണം ഉയർന്നിട്ടുണ്ട്. ഗുർബാനി സംപ്രേഷണം ചെയ്യുന്നതിനായുള്ള കരാർ അടുത്തമാസം അവസാനിക്കാനിരിക്കെ, അത് പുതുക്കി കൊടുക്കാനുള്ള നീക്കത്തിലാണ് എസ്‍ജിപിസി.

ഒരൊറ്റ ചാനലിനു മാത്രം ഗുർബാനി സംപ്രേഷണം ചെയ്യാനുള്ള അവകാശം കൊടുക്കുന്നതിനെതിരെ ഭഗവന്ത് മാൻ പ്രതിഷേധം ഉയർത്തിയിരുന്നു. മറ്റു ചാനലുകളിൽ ഗുർബാനി സംപ്രേഷണം ചെയ്യാനുള്ള എല്ലാ ചെലവുകളും വഹിക്കാമെന്നും ഭഗവന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ സിഖ് ഗുരുദ്വാര നിയമം  ഭേദഗതി ചെയ്യാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ലെന്നാണ് എസ്ജിപിസി വാദിക്കുന്നത്.

ADVERTISEMENT

English Summary: Punjab Cabinet approves proposal to amend Sikh Gurdwara Act