പൂജപ്പുരയെന്ന ആള്വിലാസം ഇനിയില്ല; പ്രിയനടനു വിടചൊല്ലി നാട്
തിരുവനന്തപുരം∙ നല്ല ഓര്‍മകള്‍ ബാക്കിയാക്കി നടന്‍ പൂജപ്പുര രവി വിടവാങ്ങി. പൂജപ്പുര കൈലാസ് നഗറിലെ ലക്ഷ്മി പ്രഭ എന്ന വീട്ടിലും തൈക്കാട് ഭാരത് ഭവനിലും നൂറുകണക്കിനാളുകളുടെ ആദരമേറ്റുവാങ്ങിയായിരുന്നു ശാന്തികവാടത്തിലേയ്ക്കുള്ള യാത്ര. ഞായറാഴ്ച മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ വീട്ടിലായിരുന്നു എണ്‍പത്തിയാറുകാരനായ പൂജപ്പുര രവിയുടെ അന്ത്യം.

പൂജപ്പുരയെന്ന നാട്ടുപേര് മലയാളികളുടെ മനസ്സില്‍ സ്ഥാപിച്ച നടനു യാത്രാമൊഴിനേരാന്‍ നിരവധിപേരെത്തി. സ്പീക്കര്‍ എ.എം.ഷംസീര്‍, മന്ത്രിമാരായ കെ.രാജന്‍, ആന്റണി രാജു, മുന്‍ മന്ത്രിമാരായ എ.കെ.ബാലന്‍, എം.വിജയകുമാര്‍, കെ.മുരളീധരന്‍ എംപി, രമേശ് െചന്നിത്തല എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അങ്ങനെ രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിരയും ടി.കെ. രാജീവ് കുമാര്‍, ജി.സുരേഷ് കുമാര്‍, മേനക, രാജസേനന്‍, മധുപാല്‍, എം.രഞ്ജിത്, എം.ആര്‍. ഗോപകുമാര്‍, മണിയന്‍പിള്ള രാജു അങ്ങനെ ചലച്ചിത്രരംഗത്ത് ഒപ്പംപ്രവര്‍ത്തിച്ചവരും ആദരവിന്റെ പൂക്കളുമായെത്തി. അവര്‍ക്കെല്ലാം ആ പച്ചമനുഷ്യനെക്കുറിച്ച് നല്ല ഓര്‍മകള്‍ മാത്രം.
നാല്‍പ്പതുവര്‍ഷം പൂജപ്പുര രവി ചെലവിട്ട വീട്ടിലും രണ്ടുദിവസമായി ധാരാളം പേര്‍ പ്രിയനാട്ടുകാരനെ കാണാനെത്തിയിരുന്നു. ഭാരത് ഭവനില്‍ നിന്നു ശാന്തികവാടത്തിലേക്ക് എത്തിച്ച മൃതദേഹത്തിൽ മകന്‍ ആര്‍. ഹരികുമാര്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തു. പൂജപ്പുരയെ ആള്‍വിലാസത്തിലേക്ക് ഉയര്‍ത്തിയ നടന്‍ ശാന്തമായി യാത്രചൊല്ലി.
English Summary: Cremation of Actor Poojappura Ravi