വീട്ടില്‍ പൂജയും മന്ത്രവാദവും; ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് തല്ലി നാട്ടുകാര്‍
ഹൈദരാബാദ് ∙ മന്ത്രവാദികളെന്ന് ആരോപിച്ച് തെലങ്കാനയില്‍ ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചു. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലാണ് സംഭവം.

ഹൈദരാബാദ് ∙ മന്ത്രവാദികളെന്ന് ആരോപിച്ച് തെലങ്കാനയില്‍ ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിച്ചു. തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലാണ് സംഭവം. ശ്യാമമ്മ, യദയ്യ എന്നിവരെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് ഇരുവരെയും രക്ഷിച്ചത്.
Read also: ഭർത്താവ് ഗൾഫിൽ, ഭര്‍തൃ സഹോദരനെതിരെ പീഡനപരാതി; ‘ഭാവി പോകു’മെന്ന് പൊലീസ്: കേസെടുത്തില്ല
സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ഗ്രാമവാസികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വീട്ടില്‍ ഇരുവരും ചേര്‍ന്ന് പൂജയും മന്ത്രവാദവും നടത്തുന്നുവെന്നും നാടിന് വിപത്താണെന്നും അയല്‍വാസികള്‍ ഗ്രാമത്തലവനെ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകൂട്ടത്തിന്റെ വക ശിക്ഷ നടപ്പിലാക്കിയത്.
ഗ്രാമസഭ ചേരുന്നിടത്തുള്ള മരത്തില്‍ ഇരുവരുടെയും കൈകാലുകള്‍ ബന്ധിച്ച് കെട്ടിത്തൂക്കിയിട്ട ശേഷമായിരുന്നു ചൂരലുകൊണ്ട് അടിച്ചത്.
English Summary: Telangana couple dangled from tree, caned over black magic suspicion