കൊച്ചി∙ കേരളത്തിൽ സജീവമാകാന്‍ കരുക്കള്‍ നീക്കുന്ന നന്ദിനി പാലിന്റെ ഉല്‍പാദകരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് സമാന വിഷയത്തില്‍ ഇരട്ട നിലപാടെന്ന് ആക്ഷേപം. ദക്ഷിണേന്ത്യയില്‍ വിപണി പിടിക്കാനാണു രാജ്യത്തെ രണ്ടാമത്തെ വലിയ പാലുല്‍പാദക സഹകരണ ഫെഡറേഷൻ നന്ദിനിയുടെ തീരുമാനം. അതിന്റെ ഭാഗമായാണു കേരളത്തില്‍ ഔട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരളത്തിൽ സജീവമാകാന്‍ കരുക്കള്‍ നീക്കുന്ന നന്ദിനി പാലിന്റെ ഉല്‍പാദകരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് സമാന വിഷയത്തില്‍ ഇരട്ട നിലപാടെന്ന് ആക്ഷേപം.  ദക്ഷിണേന്ത്യയില്‍ വിപണി പിടിക്കാനാണു രാജ്യത്തെ രണ്ടാമത്തെ വലിയ പാലുല്‍പാദക സഹകരണ ഫെഡറേഷൻ നന്ദിനിയുടെ തീരുമാനം. അതിന്റെ ഭാഗമായാണു കേരളത്തില്‍ ഔട്ട് ലെറ്റുകള്‍ തുറന്നത്. ദിവസവും 90 ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യുന്ന, 21,000 കോടിയുടെ വിറ്റുവരവുള്ള നന്ദിനി പക്ഷേ കര്‍ണാടകയില്‍ മറ്റാരെയും പാല്‍ വില്‍ക്കാന്‍ അനുവദിക്കില്ല. ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ബെംഗളുരുവില്‍ വില്‍പന കേന്ദ്രം തുടങ്ങുന്നത് കര്‍ഷകരെയും രാഷ്ട്രീയക്കാരെയും അണിനിരത്തി നേരിട്ട കെഎംഎഫാണ് ഇപ്പോള്‍ മില്‍മയുടെ വിപണിയില്‍ ഇടിച്ചു കയറുന്നത്.

ബെംഗളുരു വിപണയില്‍ പാലും തൈരും വില്‍ക്കാന്‍ ഏപ്രില്‍ 5നാണു ഗുജറാത്ത് ക്ഷീരോത്പാദന സഹകരണ ഫെഡറേഷനായ അമൂല്‍ തീരുമാനിച്ചത്. ഇക്കാര്യം പുറത്തായതോടെ നന്ദിനി സട കുടഞ്ഞെഴുന്നേറ്റു. കര്‍ഷകരെ ഇറക്കി സമരം തുടങ്ങി. നന്ദിനിയെ അമൂലില്‍ ലയിപ്പിക്കാന്‍ പോകുന്നുവെന്ന പ്രചാരണം അഴിച്ചുവിട്ടതോടെ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിക്ക് മറുപടിപോലും പറയാനായില്ല. ഒരാളുടെ വിപണിയില്‍ മറ്റൊരാള്‍ ഇടപെടില്ലെന്ന സഹകരണ ഫെഡറേഷനുകള്‍ തമ്മിലുള്ള ധാരണ ലംഘിക്കുന്നതാണു അമൂല്‍ നടപടിയെന്ന് കെഎംഎഫ് പരസ്യമായി പറഞ്ഞു.

ADVERTISEMENT

തിരഞ്ഞെടുപ്പ് ചൂടിൽ കര്‍ണാടകയില്‍ അമൂല്‍ വിഷയം കോണ്‍ഗ്രസും ജെഡിഎസും ഏറ്റുപിടിച്ചു. ബെംഗളൂരുവിലെത്തിയ രാഹുല്‍ ഗാന്ധി നന്ദിനി ഔട്ട് ലെറ്റില്‍ പോയി പേടയും പാല്‍ ഉല്‍പന്നങ്ങളും കഴിപ്പിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്കുമേല്‍ സമ്മര്‍ദ്ദമായി. തുടർന്നു അമൂല്‍ പിന്തിരിയുകയായിരുന്നു.

അതേസമയം കേരളത്തിൽ നന്ദിനി പാൽ വിൽക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിൽമ.  കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അനാരോഗ്യകരമായ പ്രവണത തുടർന്നാൽ  കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ട് സംഭരിക്കുന്ന  കാര്യം ആലോചിക്കേണ്ടി വരുമെന്നു മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ പറഞ്ഞു. 

ADVERTISEMENT

English Summary: Criticism against Karnataka Milk Federation

ADVERTISEMENT