വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഒരുക്കിൽ സ്റ്റേറ്റ് ‍ഡിന്നറിൽ തിളങ്ങി വിഐപി അതിഥികളും. യുഎസ് സമയം വ്യാഴാഴ്ച വൈകിട്ടാണ് വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഒരുക്കിയ സ്റ്റേറ്റ് ‍ഡിന്നറിൽ തിളങ്ങി വിഐപി അതിഥികളും. യുഎസ് സമയം വ്യാഴാഴ്ച വൈകിട്ടാണ് വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചത്. പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കു പുറമെ നാനൂറിലേറെ അതിഥികളാണ് വിരുന്നിൽ പങ്കെടുത്ത്.

ആപ്പിൾ സിഇഒ ടിം കുക്ക്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല തുടങ്ങിയ സിലിക്കൺ വാലിയിലെ വമ്പന്മാരും അമേരിക്കൻ ടെന്നിസ് താരമായ ബില്ലി ജീൻ കിങ്, പ്രമുഖ ഫാഷൻ ഡിസൈസർ റാൽഫ് ലോറൻ തുടങ്ങിയ സെലിബ്രറ്റികളും ജോ ബൈഡൻ ഒരുക്കുന്ന മൂന്നാമത്തെ ഔദ്യോഗിക അത്താഴവിരുന്നിന് എത്തി.

ആപ്പിൽ സിഇഒ ടിം കുക്ക്, മുൻ ഇപിഎ അഡ്മിനിസ്ട്രേറ്റർ ലിസ ജാക്സൺ എന്നിവർ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: REUTERS/Julia Nikhinson
ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, പെപ്‌സികോയുടെ മുൻ ചെയർപേഴ്‌സനും സിഇഒയുമായ ഇന്ദ്ര നൂയി, ജനറൽ ഇലക്ട്രിക് കമ്പനി സിഇഒ ലാറി കൽപ്, ബോയിങ് കമ്പനി സിഇഒ ഡേവിഡ് കാൽഹൗൺ, ബെയിൻ ക്യാപിറ്റലിന്റെ ജോഷ് ബെക്കൻസ്റ്റീൻ, ഫ്ലെക്സ് സിഇഒ രേവതി അദ്വൈതി, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ തുടങ്ങിയവർക്കും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നു.

ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഭാര്യ അഞ്ജലി പിച്ചൈ എന്നിവർ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: REUTERS/Julia Nikhinson
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ് ഹൗസിലെ ഔദ്യോഗിക അത്താഴവിരുന്ന് ചടങ്ങിനിടെ. ചിത്രം: Stefani Reynolds / AFP

ഹോളിവുഡ് സംവിധായകൻ എം.നൈറ്റ് ശ്യാമളൻ, നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസർ ബേല ബജാരിയ, മാധ്യമപ്രവർത്തകൻ ജെയിംസ് മർഡോക്ക് തുടങ്ങിയവരാണ് വിനോദ മേഖലയിൽനിന്നെത്തിയ പ്രമുഖർ. വിരുന്നിൽ കോർപറേറ്റ് മേഖലയിലെ വമ്പന്മാരുടെ സാന്നിധ്യം യുഎസിന്റെ നിർമാണ, സാങ്കേതിക പങ്കാളിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എടുത്തുകാണിക്കുന്നതായി.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവർ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: Twitter/ANI
ADVERTISEMENT

ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഉൾപ്പെടെയുള്ള പ്രസിഡന്റിന്റെ കുടുംബത്തിലെ അംഗങ്ങളും അത്താഴവിരുന്നിൽ ഉണ്ടായിരുന്നു. സസ്യാഹാരിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി, സസ്യവിഭവങ്ങളുടെ പാചകത്തിനു പേരുകേട്ട കലിഫോർണിയയിലെ നീന കർട്ടിസാണ് ഭക്ഷണം ഒരുക്കിയത്. പ്രഥമ വനിത ജിൽ ബൈ‍ഡന്റെ നിർദേശങ്ങളനുസരിച്ചാണ് മെനു തയാറാക്കിയത്.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിന് എത്തിയപ്പോൾ ചിത്രം: REUTERS/Julia Nikhinson

Englishn Summary: Star-Studded State Dinner For PM Modi, Top Businessmen Attend