റോഡ് ക്യാമറ സ്ഥാപിച്ചതിന് എതിർപ്പില്ല, നിരുത്സാഹപ്പെടുത്തരുത്: ഹൈക്കോടതി
കൊച്ചി ∙ സര്‍ക്കാരിനെയും മോട്ടര്‍വാഹന വകുപ്പിനെയും പ്രശംസിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. റോഡ് ക്യാമറ സ്ഥാപിച്ചതിന് എതിര്‍പ്പുകളില്ലെന്നും പദ്ധതിയെ

കൊച്ചി ∙ സര്‍ക്കാരിനെയും മോട്ടര്‍വാഹന വകുപ്പിനെയും പ്രശംസിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. റോഡ് ക്യാമറ സ്ഥാപിച്ചതിന് എതിര്‍പ്പുകളില്ലെന്നും പദ്ധതിയെ നിരുത്സാഹപ്പെടുത്തരുതെന്നും കോടതി അറിയിച്ചു.
Read also: ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ, അറസ്റ്റ്; കെ.സുധാകരനെ ജാമ്യത്തിൽ വിട്ടു
ക്യാമറയും മറ്റ് സാമഗ്രികളും വാങ്ങിയതിനെക്കുറിച്ച് മാത്രമാണ് ആരോപണങ്ങള്‍. ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവയ്പാണ് റോഡ് ക്യാമറകൾ എന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യകാരണങ്ങളാല്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയിലാണ് പരാമര്‍ശങ്ങള്‍.
റോഡ് ക്യാമറ പദ്ധതിയുടെ കരാറുകാർക്കു തുടർ ഉത്തരവോ അറിവോ ഇല്ലാതെ പണം നൽകുന്നതു ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. പദ്ധതിയിലെ മാറ്റങ്ങൾ കാരണം സർക്കാരിന് അധികച്ചെലവുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പദ്ധതിയിലെ മാറ്റങ്ങൾക്കു പിന്നിൽ നല്ല ഉദ്ദേശ്യമോ മറ്റു താൽപര്യങ്ങളോ? ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ബൂട്ട്) രീതിക്കു പകരം പണം നൽകി നടപ്പാക്കുന്ന രീതിയാക്കിയതു സർക്കാരിന് അധികച്ചെലവുണ്ടാക്കിയോ? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നും കോടതി അറിയിച്ചിരുന്നു.
English Summary: High Court in road camera issue