ന്യൂഡൽഹി ∙ പട്നയിൽ നടന്ന വിശാല പ്രതിപക്ഷ സഖ്യത്തിൽ വിമർശനം ഉന്നയിച്ച ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ബിജെപിയുമായി ചേർന്ന് ആം ആദ്മി

ന്യൂഡൽഹി ∙ പട്നയിൽ നടന്ന വിശാല പ്രതിപക്ഷ സഖ്യത്തിൽ വിമർശനം ഉന്നയിച്ച ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ബിജെപിയുമായി ചേർന്ന് ആം ആദ്മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പട്നയിൽ നടന്ന വിശാല പ്രതിപക്ഷ സഖ്യത്തിൽ വിമർശനം ഉന്നയിച്ച ആം ആദ്മി പാർട്ടിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ബിജെപിയുമായി ചേർന്ന് ആം ആദ്മി പാർട്ടി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണെന്നാണ് മാക്കന്റെ ആരോപണം.

‘‘ഒരുവശത്ത് അരവിന്ദ് കേജ്‍രിവാൾ കോൺഗ്രസിന്റെ പിന്തുണ തേടുന്നു. എന്നിട്ട് അദ്ദേഹം രാജസ്ഥാനിൽ പോയി കോൺഗ്രസിന്റെ പ്രമുഖ നേതാവും മൂന്നു തവണ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനും മുൻ മന്ത്രി സച്ചിൻ പൈലറ്റിനുമെതിരെ സംസാരിക്കുന്നു. അപ്പോൾ എഎപിക്ക് ശരിക്കും കോൺഗ്രസിന്റെ പിന്തുണ ആവശ്യമുണ്ടോ?

ADVERTISEMENT

ഞങ്ങളുമായി സമാധാനം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നുണ്ടോ? കേജ്‍രിവാളിന് ജയിലിൽ പോകുന്നത് ഒഴിവാക്കണം. അഴിമതിയിൽ ഏർപ്പെട്ടതു മുതൽ അതിനുള്ള എല്ലാ തയാറെടുപ്പുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. പ്രതിപക്ഷസഖ്യത്തിന്റെ യോഗം നടക്കുമ്പോൾ പോലും എഎപി കോൺഗ്രസിനെ ആക്രമിച്ചു. ബിജെപിയുമായി അവർ സഖ്യത്തിൽ ഏർപ്പെട്ടാണ് ഇതു ചെയ്യുന്നത്’’– അജയ് മാക്കൻ പറഞ്ഞു.

ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി പ്രചാരണത്തിന് കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ എത്തിയ കേജ്‍രിവാൾ, ഗെലോട്ടിനെതിരെ ആഞ്ഞടിച്ചിരുന്നു. ബിജെപിയും കോൺഗ്രസും രാജസ്ഥാനിൽ അഴിമതി നടത്തുന്നെന്നായിരുന്നു കേജ്‍രിവാളിന്റെ ആരോപണം. വെള്ളിയാഴ്ച പട്നയിൽ ചേർന്ന പ്രതിപക്ഷ ഐക്യ യോഗത്തിനു പിന്നാലെ, ഡൽഹിയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് പരസ്യമായി പ്രതികരിച്ചില്ലെങ്കിൽ അടുത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് കേജ്‍രിവാൾ മുന്നറിയിപ്പ് നൽകി. 

ADVERTISEMENT

English Summary: AAP vs Congress Escalates As Ajay Maken Attacks Arvind Kejriwal