ന്യൂഡൽഹി ∙ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്ത് ആദരിച്ച‌ത് രാജ്യത്തിന് അഭിമാനമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിവിധ രാജ്യങ്ങളിൽ

ന്യൂഡൽഹി ∙ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്ത് ആദരിച്ച‌ത് രാജ്യത്തിന് അഭിമാനമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിവിധ രാജ്യങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈജിപ്ത് ആദരിച്ച‌ത് രാജ്യത്തിന് അഭിമാനമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിവിധ രാജ്യങ്ങളിൽ നിന്നായി പ്രധാനമന്ത്രിക്ക് ലഭിക്കുന്ന പതിമൂന്നാമത്തെ ആദരവാണിത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോകത്താകെ യോഗ പ്രസിദ്ധി നേടുന്നു. മോദിയോടൊപ്പം യോഗ അഭ്യസിക്കാനായി വിവിധ രാജ്യങ്ങളിലെ 135 പൗരന്മാരാണ് യുഎൻ ആസ്ഥാനത്ത് എത്തിയതെന്നും നിർമല പറഞ്ഞു.

രാജ്യത്ത് മുസ്‍ലിംകളോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിലും, വിഷയത്തിൽ പ്രധാനമന്ത്രി യുഎസിൽ നടത്തിയ പ്രതികരണത്തെ പ്രതിരോധിച്ചും മന്ത്രി സംസാരിച്ചു. ഇന്ത്യൻ മുസ്‍ലിംകളെക്കുറിച്ചുള്ള ബറാക് ഒബാമയുടെ പ്രതികരണത്തെ വിമർശിച്ച മന്ത്രി അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയത്താണ് മുസ്‍ലിം ഭൂരിപക്ഷമുള്ള 6 രാജ്യങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതെന്നും പറഞ്ഞു. മോദിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കാണുകയാണെങ്കിൽ, ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് സൂചിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഒബാമ പറഞ്ഞത്.

ADVERTISEMENT

പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്ക് ലഭിച്ച 13 പുരസ്കാരങ്ങളിൽ ആറെണ്ണം മുസ്‍ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ നിന്നാണെന്നും നിർമല ചൂണ്ടിക്കാട്ടി. ഡേറ്റകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘടിതമായ ക്യാംപെയ്നാണെന്നും ബിജെപിയെയോ മോദിയെയോ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ ക്യാംപെയ്നുകൾ നടത്തുന്നതെന്നും നിർമല പറഞ്ഞു.

English Summary: Nirmala Sitharaman says it is in Barack Obama's time that America attacked six Muslim Nations