ന്യൂഡൽഹി∙ ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും വോട്ടുബാങ്ക് രാഷ്ട്രീയമാണിതെന്നുമാണ് വിമർശനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിങ്ങനെ രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ പ്രധാനമന്ത്രി ആദ്യം ഉത്തരം പറയട്ടെ. കഴിഞ്ഞ 60 ദിവസമായി മണിപ്പൂർ കത്തുകയാണ്. അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ മോദി തയാറായിട്ടില്ല. ഈ പ്രശ്നങ്ങളിൽനിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം’’– കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. 

ADVERTISEMENT

ധ്രുവീകരണ രാഷ്ട്രീയമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പയറ്റുന്നതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ ആരോപിച്ചു. ‘‘എന്തെങ്കിലും ഒരു നിയമം രാജ്യത്ത് നിർമിച്ചാൽ അത് എല്ലാവർക്കും വേണ്ടിയാണ്, അതു പിന്തുടരുക തന്നെ വേണം. നേരത്തെ തന്നെ പാസ്സായ ഒരു ബില്ലിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത് എന്തിനാണ്? മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും സംസ്ഥാനത്തിനു വേണ്ടി അവർ ഒന്നും ചെയ്തിട്ടില്ലാത്തതിനാലുമാണിത്. അതുകൊണ്ട് അവർ മുത്തലാഖിനെ കുറിച്ചും ഏക സിവിൽ കോഡിനെ കുറിച്ചും സംസാരിക്കും.’’– താരിഖ് അൻവർ പറഞ്ഞു. ഒൻപതു വർഷം ഭരിച്ചിട്ടും എന്തുകൊണ്ടാണു മോദി ഇതു നേരത്തെ കൊണ്ടുവരാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. ‘‘മുത്തലാഖ് നിരോധിക്കുമെന്ന് മോദിജി പറഞ്ഞു. എന്തുകൊണ്ടാണ് മോദിജി പാക്ക് നിയമങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നത്? അദ്ദേഹം ഇവിടെ മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നു, എന്നാൽ അത് അടിസ്ഥാന തലത്തിൽ യാതൊരു മാറ്റവും കൊണ്ടുവന്നില്ല. മാത്രമല്ല സ്ത്രീകളെ ചൂഷണം ചെയ്യുന്നത് വർധിക്കുകയും ചെയ്തു. 

ADVERTISEMENT

നിയമത്തിലൂടെ സാമൂഹിക പരിഷ്കരണം നടപ്പാവില്ലെന്നു ഞങ്ങൾ എപ്പോഴും പറയുന്നതാണ്. അങ്ങനെ ഒരു നിയമം നിർമിക്കണമെങ്കിൽ അത് വിവാഹ ജീവിതത്തിൽനിന്ന് ഇറങ്ങിയോടുന്ന പുരുഷന്മാർക്കെതിരെ ആകണം’’– ഉവൈസി പറഞ്ഞു. ഏക സിവിൽ കോഡ് ആദ്യം നടപ്പിലാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും അങ്ങനെയെങ്കിൽ എല്ലാ ജാതികളിൽപ്പെട്ടവർക്കും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ അനുവാദം ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. 

ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നതു ശരിയല്ലെന്നും ഒരു രാജ്യത്തിനു രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നുമായിരുന്നു ഏക സിവിൽ കോഡിനായി സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞത്. 90% സുന്നി മുസ്‌ലിംകളുള്ള ഈജിപ്തിൽ 90 വർഷം മുൻപു മുത്തലാഖ് നിർത്തലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുത്തലാഖിനു വേണ്ടി വാദിക്കുന്നവർ വോട്ടുബാങ്കിനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്‌ലിം പെൺകുട്ടികളോട് ഇവർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: ‘Vote bank politics’: Cong, DMK, Owaisi slam PM Modi's remark on Triple Talaq, Uniform Civil Code