സിപിഎമ്മിൽ വിഭാഗീയത: കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാലുപേരെ ഒഴിവാക്കി
പാലക്കാട്∙ സിപിഎം വിഭാഗീയതയെ തുടർന്നുള്ള നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുത്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലിൽ ഉൾപ്പെട്ടിട്ടും വോട്ടെടുപ്പിൽ പരാജയപ്പെട്ട മുൻ സെക്രട്ടറി യു.അസീസ്, എലവഞ്ചേരി ലോക്കൽ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരാണ്

പാലക്കാട്∙ സിപിഎം വിഭാഗീയതയെ തുടർന്നുള്ള നടപടിയുടെ ഭാഗമായി കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽനിന്ന് നാലുപേരെ ഒഴിവാക്കി. അഞ്ചുപേരെ തിരിച്ചെടുത്തു. ഏരിയ കമ്മിറ്റിയിലേക്കുള്ള പാനലിൽ ഉൾപ്പെട്ടിട്ടും വോട്ടെടുപ്പിൽ പരാജയപ്പെട്ട മുൻ സെക്രട്ടറി യു.അസീസ്, എലവഞ്ചേരി ലോക്കൽ സെക്രട്ടറി കെ.രാജേഷ് തുടങ്ങിയവരാണ് കമ്മിറ്റിയിൽ തിരികെയെത്തിയത്.
പുതുനഗരം ലോക്കൽ സെക്രട്ടറി ടി.എം.അബ്ദുൾ ലത്തീഫ്, കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി കെ. സന്തോഷ് കുമാർ എന്നിവരാണ് ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവായത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ അച്ചടക്ക നടപടിക്ക് നിർദേശിച്ച ഏരിയ കമ്മിറ്റികളിൽ ചെർപ്പുളശേരിക്കു പിന്നാലെയാണ് കൊല്ലങ്കോട്ടെയും നടപടി.
English Summary: Disciplinary Action In Kollankode Area Committee