കൊച്ചി∙ സംസ്ഥാനത്തെ സര്‍വകലാശാലകളുടേതടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്സൈറ്റുകള്‍ വ്യാപകം. പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി, എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്തെ സര്‍വകലാശാലകളുടേതടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്സൈറ്റുകള്‍ വ്യാപകം. പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം ഒറിജിനലിനെ വെല്ലുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി, എന്നിവ കൃത്യമായി പകര്‍ത്തിയാണ് വ്യാജന്‍റെ നിര്‍മാണം. ഇതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിച്ചത്തു വന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വെബ്സൈറ്റുകളെയാണ്. രാജ്യത്തെ ഏതു സര്‍വകലാശാലയുടെ പേരിലും അവര്‍ സര്‍ട്ടിഫിക്കറ്റ് അടിച്ചു നല്‍കും അതിനു പണം നല്‍കണം. സര്‍ട്ടിഫിക്കറ്റില്‍ വേണ്ട സര്‍വകലാശാലയുടെ പേര്, ഏത് കോഴ്സ്, വര്‍ഷം, മറ്റെന്തെങ്കിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ തുടങ്ങിയവയ്‌ക്കെല്ലാം വെബ്സൈറ്റില്‍ ഇടമുണ്ട്. അത് കഴിഞ്ഞാല്‍ മേല്‍വിലാസം നല്‍കി പണം അടയ്ക്കാം.

ADVERTISEMENT

ഇത്രയും കാര്യങ്ങൾ ചെയ്താൽ 10–15 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുമാണ് വാഗ്ദാനം. 16,000 മുതൽ 70,000 രൂപ വരെയാണ് വ്യാജന് വിലയിട്ടിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന പൂര്‍ണതയോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മാണം. സംശയം ഉന്നയിച്ചപ്പോള്‍ കേരള സര്‍വകലാശാലയുടെ സാംപിള്‍ രേഖ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് അയച്ചുതന്നു. സര്‍വകലാശാലയുടെ സീലും വൈസ് ചാന്‍സലറുടെ ഒപ്പും ഹോളോഗ്രാം അടക്കമാണ് ആ രേഖ.

കലിംഗ, എംജി സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആ മാതൃക കയ്യിലില്ലെന്നും മാതൃക അയച്ചു തന്നാല്‍ അതുപോലെ നിര്‍മിച്ച് അയച്ചുതരാമെന്നായിരുന്നു വാഗ്ദാനം.

ADVERTISEMENT

English Summary: Websites offering fake degree certificates, including those of state universities