കൈതോലപ്പായയിലെ പണം കടത്ത്: കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം, എഡിജിപിക്ക് ചുമതല
തിരുവനന്തപുരം∙ കൈതോലപ്പായയില്‍ പണം കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.

സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ 2 ദിവസം ചെലവിട്ട് സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷി ആണെന്നുമാണു ശക്തിധരൻ ആരോപിച്ചത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ കേസുകളുടെ കുരുക്ക് സർക്കാർ മുറുക്കുമ്പോഴാണ് മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള ആരോപണങ്ങൾ ഉയർന്നത്. പ്രതിപക്ഷത്തിനെതിരെ കേസെടുത്ത അതേ രീതി ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടെ കാര്യത്തിലും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അന്വേഷണത്തിനുള്ള നിർദ്ദേശം.
ഇതേ സമയത്തു തന്നെയാണ് ‘ലീഡ്’ ഓൺലൈനിൽ കേരളത്തിൽ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നത ലോബി പ്രവർത്തിക്കുന്നുവെന്ന വാർത്ത പുറത്തു വിട്ടത്. സംശയകരമായ ബിസിനസ് ഇടപാടുകൾക്കു മുഖ്യമന്ത്രിയുടെ ആശീർവാദം ലഭിക്കുന്നുവെന്ന ആക്ഷേപമാണ് വാർത്തയുടെ കാതൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണം ചൂടുപിടിച്ച ചർച്ചകൾക്കു കാരണമായെങ്കിലും സിപിഎമ്മിലെ ആരും പ്രതികരിച്ചില്ല. ആരോപണം അവഗണിക്കുകയാണ്.
English Summary: ADGP To Probe G Sakthidharan's Allegation Against CM Pinarayi Vijayan