തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം കൊല്ലപ്പെട്ട വടശേരിക്കോണം സ്വദേശി രാജുവിനെ, ആക്രമണത്തിനു പിന്നാലെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ പ്രതികൾ കാറിൽ പിന്തുടർന്നതായി വെളിപ്പെടുത്തൽ. തൂമ്പാക്കൈക്ക് അടിയേറ്റ് പരുക്കേറ്റ രാജുവിനെയും സഹോദരിയുടെ ഭർത്താവ് ദേവദത്തനെയും ബന്ധുക്കൾ ചേർന്ന് വർക്കലയിലെ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം കൊല്ലപ്പെട്ട വടശേരിക്കോണം സ്വദേശി രാജുവിനെ, ആക്രമണത്തിനു പിന്നാലെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ പ്രതികൾ കാറിൽ പിന്തുടർന്നതായി വെളിപ്പെടുത്തൽ. തൂമ്പാക്കൈക്ക് അടിയേറ്റ് പരുക്കേറ്റ രാജുവിനെയും സഹോദരിയുടെ ഭർത്താവ് ദേവദത്തനെയും ബന്ധുക്കൾ ചേർന്ന് വർക്കലയിലെ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ പ്രതികൾ നാലുപേരും കാറിൽ പിന്തുടർന്നിരുന്നതായി ദേവദത്തന്റെ മകൾ ഗുരുപ്രിയയാണു വെളിപ്പെടുത്തിയത്.

പൊലീസ് ആശുപത്രിയിൽ എത്തിയപ്പോൾ ഇക്കാര്യം ബന്ധുക്കൾ അവരെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആശുപത്രിക്കു സമീപമുള്ള സഹകരണ ബാങ്കിന്റെ കെട്ടിടത്തിന് അടുത്തുവച്ചാണ് കാറിലിരിക്കെ പ്രതികളെ പിടികൂടിയത്.

ADVERTISEMENT

പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു സൂചന ലഭിച്ചതായാണ് തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ മാധ്യമങ്ങളോടു പറഞ്ഞത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ശ്രീലക്ഷ്മിക്കു മറ്റൊരു വിവാഹം നിശ്ചയിച്ചതാണു വൈരാഗ്യത്തിനു കാരണമെന്നും മൊഴിയുണ്ടെന്നും എസ്പി പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലമാണു വിവാഹാലോചന നിരസിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ഭാഷ്യം. ജിഷ്ണുവിന്റെ സഹോദരൻ ജിജിൻ ലഹരിക്ക് അടിമയാണ്. ക്വട്ടേഷൻ പരിപാടികൾക്കു പോകുന്നവരാണെന്നു നാട്ടുകാരും പറയുന്നു. ഇത്തരമൊരു കുടുംബത്തിലേക്കു മകളെ വിവാഹം ചെയ്തയയ്ക്കാനുള്ള മടിയാണ് ആലോചന നിരസിക്കാൻ കാരണം.

ADVERTISEMENT

English Summary: Kallambalam Raju Murder Case - Follow Up