തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രനേതൃത്വം മുരളീധരന് നിർദേശം നല്‍കി. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാന്നിധ്യം കൂടുതലുണ്ട് ഇപ്പോള്‍. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സപ്രസിനു സ്റ്റോപ് അനുവദിച്ചത് ഉദ്ഘാടനം ചെയ്ത ചെറു പരിപാടിയിലും ലോക്സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വലിയ യോഗത്തിലുമെല്ലാം അദ്ദേഹം എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത മരണങ്ങള്‍ കാണേണ്ടി വന്നവരെ ആശ്വസിപ്പിക്കാനും അദ്ദേഹം സമയം ചെലവഴിക്കുന്നു.

ADVERTISEMENT

കേരളത്തിലെത്തുമ്പോള്‍ വി. മുരളീധരന്‍ കൂടുതല്‍ സമയവും നീക്കിവയ്ക്കുന്നത് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കാണ്. ആറ്റിങ്ങലില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിർദേശം അനുസരിച്ചാണിത്. രാജ്യസഭാംഗമായ മുരളീധരന്‍ ലോക്സഭാ തിരഞ്ഞടുപ്പില്‍ ഇവിടെ മല്‍സരിക്കുമെന്നാണു കരുതുന്നത്.

കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ശതമാനത്തില്‍ ബിജെപിയ്ക്കുണ്ടായ വളര്‍ച്ച ജയത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നാണു കേന്ദ്രനിർദേശം. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഗിരിജാ കുമാരി 90,528 വോട്ടു നേടി. 3.94 ശതമാനം വോട്ട് കൂടി. 10.53 ആയിരുന്നു ബിജെപിയുടെ മുൻ തിരഞ്ഞെടുപ്പിലെ വോട്ടു ശതമാനം. 2019ലെ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ വോട്ട് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. 2,48,081 വോട്ടാണ് ശോഭ നേടിയത്. വോട്ടുശതമാനം 24.69 ആയി കുത്തനെ കൂടി. 10.6 ശതമാനമായിരുന്നു വര്‍ധന. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. സമ്പത്തിന് 11.56 ശതമാനം വോട്ടു കുറയുകയും ചെയ്തു. ഇതാണ് ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ADVERTISEMENT

English Summary: Cabinet Ministers will be Candidates in the 2024 Lok Sabha Election