ന്യൂഡൽഹി∙ സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ട് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്. ‘‘അത്തരമൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെടുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെട്ട് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഭീം ആർമി പാർട്ടി മേധാവി ചന്ദ്രശേഖർ ആസാദ്. ‘‘അത്തരമൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സമാധാനം നിലനിർത്തണമെന്ന് സുഹൃത്തുക്കളോടും പ്രവർത്തകരോടും ആവശ്യപ്പെടുകയാണ്. നിയമപരമായി നമ്മൾ പോരാട്ടം തുരും. കോടിക്കണക്കിനു ജനങ്ങളുടെ അനുഗ്രഹവും സ്നേഹവും എനിക്കുണ്ട്. ഞാൻ സുഖമായിരിക്കുന്നു’’– ആസാദ് പറഞ്ഞു. 

വെടിയേറ്റ ചന്ദ്രശേഖർ ആസാദ് സുഖം പ്രാപിച്ചു വരികയാണെന്നും ഇന്നു ഡിസ്ചാർജ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ‘‘ചന്ദ്രശേഖർ ആസാദുമായും ഡോക്ടറുമായും സംസാരിച്ചിരുന്നു. പരിശോധനയ്ക്കുശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും. അന്വേഷണം തുടരുകയാണ്. പ്രതിയെ ഉടൻ തന്നെ പിടികൂടും’’– സഹാറൻപുരിലെ എസ്പി അഭിമന്യു മൻഗളിക് പറഞ്ഞു. 

ADVERTISEMENT

ഇന്നലെ വൈകിട്ട് ഉത്തർപ്രദേശിലെ സഹാറൻപുരിലെ ദേവ്ബന്ദിൽ വച്ചാണ് ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ അജ്ഞാത സംഘം വെടിവച്ചത്. അരയ്ക്കു വെടിയേറ്റ ആസാദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാറിലെത്തിയ സംഘം രണ്ടുതവണ വെടിയുതിർത്തെന്നും സീറ്റ് തുളച്ചെത്തിയ വെടിയുണ്ടകളിലൊന്ന് ആസാദിന്റെ അരയ്ക്കു കൊണ്ടെന്നും പൊലീസ് പറഞ്ഞു. രണ്ടാമത്തെ വെടിയുണ്ട ദേഹത്തു കൊള്ളാതെ നേരിയ വ്യത്യാസത്തിലാണു കടന്നുപോയത്. ഇളയ സഹോദരനടക്കം അഞ്ചുപേർ അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. ‘രാവൺ’ എന്ന പേരിൽ അറിയപ്പെടുന്ന ആസാദ്, യുപിയിലെ ദലിത് രാഷ്ട്രീയത്തിന്റെ മുൻനിര നേതാവാണ്. 

English Summary: Chandra Shekhar Aazad appealed friends and supporters to maintain peace