തിരുവനന്തപുരം∙ സർവീസിൽനിന്ന് വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയിക്കും ഡിജിപി അനിൽകാന്തിനും സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ വച്ചായിരുന്നു സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നുവെന്ന അപൂർവതയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർവീസിൽനിന്ന് വിരമിച്ച ചീഫ് സെക്രട്ടറി വി.പി.ജോയിക്കും ഡിജിപി അനിൽകാന്തിനും സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. ദർബാർ ഹാളിൽ വച്ചായിരുന്നു സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേ ദിവസം വിരമിക്കുന്നുവെന്ന അപൂർവതയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇരുവരുടെയും പിൻഗാമികളായി ഡോ.വി.വേണു, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവർ ചുമതലയേറ്റു.

വി.പി.ജോയ് ആരിലും അപ്രിയം ഉണ്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങൾ നിർവഹിക്കുന്നതിന് ചടുലമായ നേതൃത്വം നൽകി. 900ൽ അധികം സർക്കാർ സേവനങ്ങൾ ഇപ്പോൾ ഓൺലൈനിലൂടെ ലഭിക്കും. ഇതിൽ ചീഫ് സെക്രട്ടറി പ്രത്യേക താൽപര്യമെടുത്തു. ഭരണം മാതൃകാപരമായി ഉയർത്താൻ ശക്തമായ ഇടപെടൽ നടത്തി. 96 മാർക്ക് കിട്ടിയിട്ട് അത് കുറഞ്ഞുപോയി എന്നു കരുതി വീണ്ടും പരീക്ഷ എഴുതിയ വിദ്യാർഥിയാണ് വി.പി.ജോയ്. എല്ലാ കാര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. കവിതാ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാനും കവി മധുസൂദനൻ നായർക്ക് വെല്ലുവിളിയാകാനും അദ്ദേഹത്തിനു കഴിയട്ടെയെന്നും സദസിൽ ചിരി പടർത്തികൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

നല്ല വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കുന്ന ആളായതു കൊണ്ടാണ് അനിൽ കാന്തിനെ പൊലീസ് മേധാവിയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വിവാദത്തിലും ഉൾപ്പെടാതെ വിരമിക്കാൻ കഴിയുന്നത് മികവിന്റെ തെളിവാണ്. കേരളത്തിലെ പൊലീസ് സേന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കി. കുറ്റകൃത്യം തെളിയിക്കുന്നതിൽ പൊലീസ് വലിയ നേട്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിൽനിന്ന് കേരളത്തിലേക്കു വരാനുള്ള തന്റെ തീരുമാനം ശരിയായിരുന്നെന്നും വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാന്‍ കഴിഞ്ഞെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു. മികച്ച ടീമുള്ള സംസ്ഥാനമാണ് കേരളം. അഴിമതിരഹിതരായ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. പൊതുതാൽപര്യം മുൻനിർത്തിയാണ് താൻ പ്രവർത്തിച്ചിട്ടുള്ളതെന്നും വി.പി.ജോയ് പറഞ്ഞു. സർക്കാരിന്റെ പിന്തുണ നന്നായി പ്രവർത്തിക്കാൻ സഹായിച്ചതായി ഡിജിപി അനിൽകാന്ത് പറഞ്ഞു.

ADVERTISEMENT

English Summary: CM Pinarayi Vijayan Speaks On VP Joy And Anil Kant IPS