ഉദ്ധവ് പക്ഷത്തിന് തിരിച്ചടി; ആദിത്യ താക്കറെയുടെ വിശ്വസ്തൻ ഷിൻഡെ പക്ഷത്ത് ചേരുന്നു
മുംബൈ∙ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയ്‌ക്കു തിരിച്ചടിയായി ആദിത്യ താക്കറെയുടെ വിശ്വസ്തൻ രാഹുൽ കനാൽ ഏക്നാഥ് ഷിൻഡെ വിഭാഗത്തോടു ചേരുന്നു. ഞായറാഴ്ച ഷിൻഡെയുടെ ശിവസേനയിൽ രാഹുൽ അംഗത്വം സ്വീകരിക്കും.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ(ബിഎംസി) അഴിമതികൾക്കെതിരെ ആദിത്യ താക്കറെ പ്രതിഷേധ മാർച്ച് നയിക്കുന്ന ദിവസമാണ് രാഹുൽ കനാൽ എതിർചേരിയിൽ ചേരുന്നത്. ആദിത്യയുടെ നേതൃത്വത്തിലുള്ള യുവ സേനയുടെ സജീവ പ്രവർത്തകനായിരുന്നു രാഹുൽ കനാൽ. എന്നാല്‍, ഇതിലെ തർക്കങ്ങളെത്തുടർന്നു യുവസേനയിൽനിന്ന് രാജിവച്ചിരുന്നു.
യുവസേന ഭാരവാഹികളെ ശിവസേന സസ്‌പെൻഡ് ചെയ്തതു ദുഖകരമാണെന്നു കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പാർട്ടിവിടുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് അഭിപ്രായഭിന്നതകളെ തുടർന്നു ശിവസേന പിളർന്നത്.
English Summary: Aaditya Thackeray's Aide to join team Shinde