‘മോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട്: എൻസിപി മഹാരാഷ്ട്ര സർക്കാരിനൊപ്പം’
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി
മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ ഒൻപതു വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്ന് പുതുതായി ചുമതലയേറ്റ ഉപമുഖ്യമന്ത്രി അജിത് പവാർ. പാർട്ടിയിൽ പിളർപ്പില്ലെന്നും ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘‘കഴിഞ്ഞ രണ്ടര വർഷം അധികാരത്തിലിരുന്നപ്പോൾ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ധാരാളം ആളുകൾ ഞങ്ങളെ വിമർശിക്കാൻ ശ്രമിക്കും. അവരോട് പ്രതികരിക്കാനില്ല. സംസ്ഥാനത്തെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നതിലായിരിക്കും മുഴുവൻ ശ്രദ്ധയും. ഭൂരിപക്ഷം എൻസിപി എംഎൽഎമാരും മുഴുവൻ പാർട്ടിയും സർക്കാരിൽ തുടരാൻ തീരുമാനിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കും.’’- അജിത് പവാർ പറഞ്ഞു.
വിമത നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടക്കുകയാണെന്ന് അജിത് പവാർ വെളിപ്പെടുത്തി. അടുത്തിടെ, നാഗാലൻഡിൽ എൻസിപിയുടെ ഏഴ് എംഎൽഎമാർ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത് പവാർ ചൂണ്ടിക്കാണിച്ചു. ‘‘മൂന്നര വർഷം മുൻപു ഞങ്ങൾ ഉദ്ധവ് താക്കറെയുടെ കീഴിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചു. ശിവസേനയ്‌ക്കൊപ്പം പോകാൻ കഴിയുമെങ്കിൽ ബിജെപിക്കൊപ്പം പോകാനാകില്ലേ? നാഗാലാൻഡിൽ ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ജനങ്ങളുടെ വികസനത്തിന് വേണ്ടി മഹാരാഷ്ട്രയിലും ഇത് ചെയ്യാൻ സാധിക്കില്ലേ?’’– അജിത് ചോദിച്ചു. ഇനിയും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നും കൂടുതൽ പേരെ മന്ത്രിമാരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ കാബിനറ്റ് വകുപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അജിത് പറഞ്ഞു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എട്ട് എൻസിപി എംഎൽഎമാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവരാണ് മന്ത്രിമാരായത്. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ.
English Summary: "Entire NCP With Maharashtra Government": Ajit Pawar's Big Claim