കേരളത്തിൽ ഇന്നു മുതൽ കനത്ത മഴയെന്നു പ്രവചനം; ചൊവ്വാഴ്ച 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തിയാർജിക്കുമെന്നും ഇന്നു മുതൽ കനത്ത് മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും കൂടുതൽ മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ നിലനിൽക്കുന്ന

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തിയാർജിക്കുമെന്നും ഇന്നു മുതൽ കനത്ത് മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും കൂടുതൽ മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ഗുജറാത്ത് തീരം മുതൽ കേരളതീരം വരെ നിലനിൽക്കുന്ന ന്യൂനമർദപ്പാത്തിയുമാണു മഴ ശക്തമാകുമെന്ന പ്രവചനങ്ങൾക്കു പിന്നിൽ.
നാളെ മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു (24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റർ മുതൽ 20.5 സെന്റിമീറ്റർ വരെ) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ: കണ്ണൂർ, കാസർകോട്. ചൊവ്വ: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ബുധൻ: കോഴിക്കോട്, കണ്ണൂർ, കാസർകോട്. ബുധനാഴ്ച കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ടിനു സമാനമായ അതിതീവ്രമഴ (മണിക്കൂറിൽ 20.4 സെന്റിമീറ്ററിൽ കൂടുതൽ) ലഭിക്കാൻ സാധ്യത എന്ന മുന്നറിയിപ്പുമുണ്ട്.
വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കു (മണിക്കൂറിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ) സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന്: ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ചൊവ്വ: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. ബുധൻ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം.
English Summary: Heavy rain in Kerala from today