9ന് ഉറങ്ങിയെന്നതിൽ ദുരൂഹത: എന്തെങ്കിലും പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ല: പിതാവ്
തിരുവനന്തപുരം∙ പതിനഞ്ചുദിവസം മുൻപു വിവാഹിതയായ മകൾ സോനയുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്. ഭർത്താവ് വിപിന്‍ ഒന്‍പതുമണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. ‘‘ശനിയാഴ്ച ഇരുവരും ഉച്ചയ്ക്കു വീട്ടിൽ

തിരുവനന്തപുരം∙ പതിനഞ്ചുദിവസം മുൻപു വിവാഹിതയായ മകൾ സോനയുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്. ഭർത്താവ് വിപിന്‍ ഒന്‍പതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയാണു സോനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
‘‘ശനിയാഴ്ച ഇരുവരും ഉച്ചയ്ക്കു വീട്ടിൽ വന്നിരുന്നു. മോൻ കടയിൽനിന്നു ഭക്ഷണം പാഴ്സൽ വാങ്ങിയാണുവന്നത്. രാത്രി എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിച്ചു. ഇന്നലെ പള്ളിയില്‍ പോയിവന്നു യാത്രപറഞ്ഞു തിരികെ പോയതാണ്. തലവേദനയാണെന്നു പറഞ്ഞ് മകൾ വൈകിട്ടു ഫോൺ വിളിച്ചിരുന്നു. രാത്രി ഒന്നരയ്ക്കു വീടിന്റെ അടുത്തുള്ള പയ്യനാണു സംഭവം വിളിച്ച് അറിയിക്കുന്നത്. സോന കടുംകൈ ചെയ്തു. മെഡിക്കൽ കോളജിൽ കൊണ്ടുപോയിരിക്കുകയാണെന്നു പറഞ്ഞു’’– സോനയുടെ പിതാവ് വിശദീകരിച്ചു.
‘‘ഒൻപതുമണിയായപ്പോൾ ഉറങ്ങിപ്പോയെന്നും ശബ്ദം കേട്ട് നോക്കിയപ്പോള്‍ സോന തൂങ്ങിനിൽക്കുന്നത് കണ്ടുവെന്നുമാണ് വിപിൻ പറഞ്ഞത്. പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും പറഞ്ഞു. ഒൻപതുമണിക്കു ഉറങ്ങിപ്പോയെന്നതിൽ സംശയമുണ്ട്. എന്താണ് സംഭവിച്ചതെന്നു അറിയില്ല, ദുരൂഹതയുണ്ട്’’– സോനയുടെ പിതാവ് പറഞ്ഞു. എന്നാൽ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് മോൾ പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിൻ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിനു കാട്ടാക്കട പൊലീസ് കേസ് എടുത്തു.
English Summary: Father of Sona says that there is some mystery over son in law s statement