മറുകണ്ടം ചാടിയ 9 എംഎല്‍എമാരെ അയോഗ്യരാക്കണം: തിരിച്ചടിക്കാൻ ശരദ് പവാർ
മുംബൈ ∙ മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ വിമത നീക്കം തടയാൻ നടപടികളുമായി ശരദ് പവാർ വിഭാഗം. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്കു പാർട്ടി പരാതി നൽകി. എല്ലാ ജില്ലകളിലെയും അണികൾ

മുംബൈ ∙ മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ വിമത നീക്കം തടയാൻ നടപടികളുമായി ശരദ് പവാർ വിഭാഗം. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്കു പാർട്ടി പരാതി നൽകി.
എല്ലാ ജില്ലകളിലെയും അണികൾ പാർട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എൻസിപി സമീപിച്ചിട്ടുണ്ട്. രാവിലെ സത്താറയിലെ കരാടിൽ വൈ.ബി.ചവാൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാർ നേതാക്കളെ കാണും. പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്തുക എന്നതാകും പവാറിന് മുന്നിലുളള വെല്ലുവിളി. വിമതപക്ഷത്തെ അധികം കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു സുപ്രിയ സുളെ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.
തിരിച്ചുവരാൻ സാധ്യതയുള്ളവരെ ഉന്നമിട്ടാണ് ഈ നീക്കമെന്നാണു സൂചന. 53ൽ നാൽപ്പതിലധികം എംഎൽഎമാർ തങ്ങള്‍ക്കൊപ്പമാണെന്നാണ് അജിത് പവാറിന്റെ അവകാശവാദം. സഖ്യവുമായി ആലോചിക്കാതെ ഏകപക്ഷീയമായി ജിതേന്ദ്ര ആവാഡിനെ പുതിയ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിൽ കോൺഗ്രസിൽ നീരസമുണ്ട്. എൻസിപി പിളർന്നതോടെ 45 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ പ്രതിപക്ഷകക്ഷി. വൻ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് അജിത് പവാർ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. ഛഗൻ ഭുജ്ബൽ ഉൾപ്പെടെ 8 പേരും അജിത്തിനൊപ്പം ഷിൻഡെ–ഫഡ്നാവിസ് സർക്കാരിൽ മന്ത്രിമാരായി.
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കെയാണു ഭരണപക്ഷത്തേക്കു േചക്കേറിയത്. നാലു വർഷത്തിനിടെ മൂന്നാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്. അടുത്തിടെ പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ച പ്രഫുൽ പട്ടേലും അജിത് ക്യാംപിലേക്കു പോയതു ശരദ് പവാറിനു ഞെട്ടലായി.
English Summary: NCP files disqualification petition against Ajit Pawar, 8 others after rebellion