തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കൈതോലപ്പായ വെളിപ്പെടുത്തലിലാണു ശക്തിധരന്റെ മൊഴിയെടുക്കുന്നത്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎമ്മിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ച ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ മൊഴി നൽകാൻ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കൈതോലപ്പായ വെളിപ്പെടുത്തലില്‍ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലാണു മൊഴിയെടുക്കൽ. മാധ്യമങ്ങളോടു പ്രതികരിക്കാനില്ലെന്നു ശക്തിധരൻ പറഞ്ഞു. 

സിപിഎം നേതാവ് 2 കോടി രൂപ കൈതോലപ്പായയിൽ കെട്ടി കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ രണ്ടുദിവസം ചെലവിട്ടു സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറിൽ ഉണ്ടായിരുന്നുവെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.

ADVERTISEMENT

കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ സിപിഎം അയച്ചിരുന്നതായും ശക്തിധരൻ ആരോപിച്ചിരുന്നു. 

English Summary: G Sakthidharan appeared before investigation team