ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു; ആലപ്പുഴയിൽ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ നിർദേശം
Mail This Article
×
ആലപ്പുഴ∙ ജില്ലയിലെ ജലാശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബോട്ടിങ് നിർത്തിവയ്‌ക്കാൻ കലക്ടറുടെ നിർദേശം. ശിക്കാര വള്ളങ്ങള്‍, മോട്ടര്‍ ബോട്ടുകള്‍, മോട്ടര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിങ് ബോട്ടുകള്‍ എന്നിവയുടെ സർവീസ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് കലക്ടറുടെ ഉത്തരവ്.
മുൻകരുതലിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമാണ്.
English Summary: Kerala Rain Updates- Boating stopped in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.