ജയ്‌പുർ ∙ സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവിലക്കയറ്റം ഇല്ലാതാക്കാനുള്ള മാർഗം പങ്കുവച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലീറ്ററിന് 15 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണു ഗഡ്കരി മുന്നോട്ടുവച്ചത്. ഇതിലൂടെ രാജ്യത്തെ കർഷകരെ ശാക്തീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കർഷകരെ അന്നദാതാക്കൾ മാത്രമായിട്ടല്ല ഈ സർക്കാർ കാണുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങിയാൽ അവരെ ഊർജദാതാക്കൾ കൂടിയായി മാറ്റാമെന്നാണ് സർക്കാരിന്റെ മനോഭാവം. വാഹനങ്ങളിൽ ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാൽ, പെട്രോൾ ലീറ്ററിന് 15 രൂപയ്ക്കു ലഭ്യമാകും. ജനങ്ങൾക്കെല്ലാം അതിന്റെ നേട്ടമുണ്ടാകും.’’– രാജസ്ഥാനിലെ പ്രതാപ്ഗഡിലെ റാലിയിൽ ഗഡ്കരി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

പഞ്ചസാര പുളിപ്പിച്ച് തയാറാക്കുന്ന പ്രകൃതിദത്ത ഇന്ധനമാണ് ഇഥൈൽ ആൽക്കഹോൾ അഥവാ എഥനോൾ. കരിമ്പിൽനിന്ന് പഞ്ചസാര വേർതിരിച്ചെടുത്താണ് ഉൽപാദിപ്പിക്കുക. ചോളം പോലുള്ള മറ്റു ഭക്ഷ്യധാന്യങ്ങളും ഉപയോഗിക്കാം. ഇത്തരത്തിൽ മിശ്രിത ഇന്ധനം ഉപയോഗിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം മാത്രമല്ല, ഇന്ധന ഇറക്കുമതിയും കുറയുമെന്നും ഗഡ്കരി പറഞ്ഞു. ഇറക്കുമതിക്കായും മറ്റും ചെലവാകുന്ന 16 ലക്ഷം കോടി രൂപ കർഷകരുടെ ഭവനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി വിശദീകരിച്ചു.

രാജസ്ഥാനിൽ, 5600 കോടിയുടെ 11 ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും, 3775 കോടി ചെലവിട്ട് നിർമിച്ച, 219 കിലോമീറ്റർ ദൈർഘ്യമുള്ള, നാലു ദേശീയപാതകളുടെ ഉദ്ഘാടനവും ഗഡ്കരി നിർവഹിച്ചു.

ADVERTISEMENT

English Summary: "Petrol Will Be Sold At ₹ 15 Per Litre If...": What Minister Nitin Gadkari Said