കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹാർബറിൽ കണ്ടെത്തി

കോഴിക്കോട്∙ കൊയിലാണ്ടിയിൽ കടലിൽ കാണാതായ പുതിയ പുരയിൽ അനൂപിന്റെ (സുന്ദരൻ ) മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് ഉപ്പാലക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാത്രിയുണ്ടായ കടൽ കയറ്റത്തിനിടയിലാണ് തോണിക്ക് സമീപത്ത് നിൽക്കുകയായിരുന്ന മത്സ്യ തൊഴിലാളി അനൂപിനെ കാണാതായത്. നാട്ടുകാരായ

കോഴിക്കോട്∙ കൊയിലാണ്ടിയിൽ കടലിൽ കാണാതായ പുതിയ പുരയിൽ അനൂപിന്റെ (സുന്ദരൻ ) മൃതദേഹം കൊയിലാണ്ടി ഹാർബറിനടുത്ത് ഉപ്പാലക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.
വ്യാഴാഴ്ച രാത്രിയുണ്ടായ കടൽ കയറ്റത്തിനിടയിലാണ് തോണിക്ക് സമീപത്ത് നിൽക്കുകയായിരുന്ന മത്സ്യ തൊഴിലാളി അനൂപിനെ കാണാതായത്. നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കടൽ റെസ്ക്യൂ ടീമും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
English Summary: Fisherman Death At Calicut