ADVERTISEMENT

കോട്ടയം ∙ രണ്ടു ദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം കണ്ടെത്തി. പാലാ വലവൂര്‍ ഐഐഐടിക്കു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് വലവൂര്‍ സ്വദേശി പ്രീതിയെ (31) മരിച്ച നിലയിൽ കണ്ടെത്തിയത്.

റബർ തോട്ടത്തിനു സമീപത്തെ പുരയിടത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവസ്ത്രമായ നിലയിലുള്ള മൃതദേഹം അഴുകിത്തുടങ്ങി. കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലാണ്.  മരണത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read also: ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കുമ്പോൾ മുങ്ങിത്താണു; 2 യുവാക്കൾക്ക് ദാരുണാന്ത്യം

ഇവര്‍ക്കൊപ്പം രണ്ടു ദിവസം മുന്‍പ് കാണായ ലോട്ടറി വില്‍പനക്കാരനായ പ്രകാശനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്തി പ്രകാശ് ജീവനൊടുക്കിയതാ‍കാമെന്നാണു പൊലീസിന്റെ സംശയം.

English Summary: Dead body of woman who got missed from Pala, found

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com